നയൻതാര പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഒ2. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഒരു യാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്ചയിലേക്ക് വീഴുന്നതും അവിടെ നിന്ന് രക്ഷപ്പെടാനായിലെ ആ ബസിലുണ്ടായിരുന്ന യാത്രക്കാർ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 12 മണിക്കൂറത്തെ അതിജീവനമാണ് ചിത്രം പറയുന്നത്. Also Read:
ഓക്സിജൻ എന്നാണ് ചിത്രത്തിന്റെ പേര്. നടൻ ജാഫർ ഇടുക്കിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജി.എസ് വിഘ്നേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സസ്പെൻസ് ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. റിത്വിക് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. തമിഴ് എ അഴകനാണ് ഡിഒപി. വിശാൽ ചന്ദ്രശേഖർ സംഗീതമൊരുക്കുന്നു.
നയൻതാരയുടേതായി മുൻപ് പുറത്തിറങ്ങിയ ആറം എന്ന സിനിമയെ ഓർമ്മിപ്പിക്കുന്ന ടീസർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. ഗോൾഡ്, ലയൺ, കണക്ട്, ഗോഡ്ഫാദർ തുടങ്ങിയ താരത്തിന്റെ ചിത്രങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്.
Also Watch: