ആപ്പ്ജില്ല

ഉണ്ണി ആറിന്‍റെ ‘കോട്ടയം കുര്‍ബാന’യിലൂടെ നയൻതാര വീണ്ടും മലയാളത്തിലേക്ക്

‘ചാര്‍ലി’ക്കും ‘മുന്നറിയിപ്പി’നും ‘ലീല’യ്ക്കും ശേഷം ഉണ്ണി.ആര്‍ രചിക്കുന്ന ചിത്രം കൂടിയാണിത്

Samayam Malayalam 17 Apr 2018, 1:44 pm
പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഉണ്ണി ആര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ‘കോട്ടയം കുര്‍ബാന’യിലൂടെ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. നവാഗതനായ മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിനായി സംഭാഷണവും എഴുതുന്നത്. പൂര്‍ണമായും സ്ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ചൊരുങ്ങുന്ന ചിത്രത്തില്‍ ഒരു പ്രമുഖ മലയാള സിനിമാ നടന്‍ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടും.
Samayam Malayalam ഉണ്ണി ആറിന്‍റെ ‘കോട്ടയം കുര്‍ബാന’യിലൂടെ നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഉണ്ണി ആറിന്‍റെ ‘കോട്ടയം കുര്‍ബാന’യിലൂടെ നയൻതാര വീണ്ടും മലയാളത്തിലേക്ക്


പേരു സൂചിപ്പിക്കുന്നതു പോലെ കോട്ടയം കഥാപശ്ചാത്തലമായി ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താര ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങി വാണിജ്യ വിജയം നേടിയ നയന്‍താര ചിത്രങ്ങൾ സംവിധാനെ ചെയ്തവരെല്ലാം തന്നെ നവാഗതര്‍ ആയിരുന്നു. ‘പുതിയ നിയമ’ത്തിനു ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രമാണ് കോട്ടയം കുര്‍ബാന. ‘ചാര്‍ലി’ക്കും ‘മുന്നറിയിപ്പി’നും ‘ലീല’യ്ക്കും ശേഷം ഉണ്ണി.ആര്‍ രചിക്കുന്ന ചിത്രം കൂടിയാണിത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിനായി ക്യാമറ ചലി്പിക്കുന്നത് മധുനീലകണ്ഠനാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്