ആപ്പ്ജില്ല

ബിന്ദിയ ഐപിഎസിന് ആ പദവി കിട്ടാതെ പോയത് എന്തുകൊണ്ട് ? 'നിപ്പ' പുതിയ പോസ്റ്റർ പുറത്ത്

കേരളത്തിലെ ആദ്യ വനിത പൊലീസ് മേധാവി ആകേണ്ട ബിന്ദിയ ഐപിഎസിന് ആ പദവി കിട്ടാതെ പോയത് എന്തുകൊണ്ട് എന്ന ചോദ്യത്തോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ശക്തമായ ഒരു പൊലീസ് അന്വേഷണം സിനിമയിൽ ഉണ്ടെന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.

Samayam Malayalam 17 Feb 2022, 3:00 pm

ഹൈലൈറ്റ്:

  • ബിന്ദിയ ഐപിഎസ് ആയി വേഷമിടുന്നത് നടി ഷീലാ കുര്യനാണ്
  • അഡ്വ എ ജയശങ്കറാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്
  • സംവിധായകൻ ലാൽ ജോസും പ്രധാന വേഷത്തിലെത്തുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam neepa movie new poster out
ബിന്ദിയ ഐപിഎസിന് ആ പദവി കിട്ടാതെ പോയത് എന്തുകൊണ്ട് ? 'നിപ്പ' പുതിയ പോസ്റ്റർ പുറത്ത്
ബെന്നി ആശംസ സംവിധാനം ചെയ്യുന്ന ചിത്രം നിപ്പയുടെ ആറാമത്തെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ സംവിധായകൻ ലാൽ ജോസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അഡ്വ എ ജയശങ്കറാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. കേരളത്തിലെ ആദ്യ വനിത പൊലീസ് മേധാവി ആകേണ്ട ബിന്ദിയ ഐപിഎസിന് ആ പദവി കിട്ടാതെ പോയത് എന്തുകൊണ്ട് ? എന്ന ചോദ്യത്തോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ബിന്ദിയ ഐപിഎസ് ആയി വേഷമിടുന്നത് നടി ഷീലാ കുര്യനാണ്. ഹിമുക്രി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നതും ബെന്നി തന്നെയാണ്.
Also Read: ശ്യാം സിംഗ റോയിയ്ക്ക് ശേഷം മാസ് ആക്ഷൻ ചിത്രവുമായി നാനി; നായികയായി കീർത്തി സുരേഷ്
പ്രചോദ് ഉണ്ണിയുടെ വരികൾക്ക് സുനിൽ ലാൽ ചേർത്തലയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. നിപ്പ എന്നാണ് പേരെങ്കിലും വൈറസ് രോഗവുമായി ചിത്രത്തിനു യാതൊരു ബന്ധവുമില്ല. ബാബു ആൻ്റണി, ദേവൻ, സലീംകുമാർ, ജോണി ആൻ്റണി, ജോജി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. നിപ്പയുടെ കളറിങ്ങ് ജോലികൾ പൂർത്തിയായി. ചിത്രം ഉടനെ പ്രദർശനത്തിനെത്തും. വാർത്തകൾ ഏബ്രഹാം ലിങ്കൺ.

Also Watch:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്