ആപ്പ്ജില്ല

'നീരാളി'യിലൂടെ വീണ്ടും ഒരു പത്രക്കാരൻ സിനിമയിലേക്ക്

പുതിയൊരാള്‍ കൂടി പത്രക്കാരനിൽ നിന്ന് സിനിമാക്കാരനാവുകയാണ്

Samayam Malayalam 12 Jul 2018, 2:10 pm
'എബിസിഡി'യും 'ചാര്‍ളി'യുമിറക്കി മാര്‍ട്ടിന്‍ പ്രക്കാട്ട്, '1983'യും 'ആക്ഷൻ ഹീറോ ബിജു'വും 'പൂമര'വും ഇറക്കി എബ്രിഡ് ഷൈൻ, 'തൊണ്ടിമുതലി'ന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂർ, 'ക്യാപ്റ്റൻ' സിനിമയൊരുക്കിയ പ്രജേഷ് സെൻ തുടങ്ങി മാധ്യമ മേഖലയില്‍നിന്ന് സിനിമയിലേക്ക് നിരവധിപേരാണ് അടുത്തകാലത്ത് എത്തിച്ചേർന്നത്. ഇപ്പോഴിതാ പുതിയൊരാള്‍ കൂടി പത്രക്കാരനിൽ നിന്ന് സിനിമാക്കാരനാവുകയാണ്. ഇടുക്കി സ്വദേശിയായ സാജു തോമസാണ് ഈ പത്രക്കാരൻ.
Samayam Malayalam saju


മംഗളം, മെട്രോവാർത്ത തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തശേഷമാണ് ഇടുക്കി തോപ്രാംകുടി സ്വദേശിയായ സാജു തോമസ് മോഹൻലാലിന്‍റെ പുതിയ ചിത്രമായ നീരാളിക്ക് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമകണ്ട് മാധ്യമപ്രവർത്തനത്തിലേക്കെത്തിയ സാജു നീണ്ട പതിനഞ്ചുവർഷത്തെ മാധ്യമലോകത്തെ ജോലിക്ക് ശേഷമാണ് സിനിമയിലേക്കെത്തുന്നത്.

തായ്‌ലന്‍ഡ് ഗുഹയില്‍ അകപ്പെട്ട കുട്ടികളെ അതിസാഹസികമായി പുറത്തെത്തിച്ച സമയത്ത് തന്നെയാണ് മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമ പുറത്തിറങ്ങുന്നതെന്നതിനാൽ തന്നെ സാജു ഏറെ പ്രതീക്ഷയിലാണ്. മലയാളത്തിൽ അപൂർവ്വമായി മാത്രമിറങ്ങാറുള്ള ത്രില്ലിങ്-സര്‍വൈവല്‍ സിനിമയാണ് നീരാളി. സംവിധായകന്‍ അജോയ് വര്‍മ്മയും നടൻ മോഹൻലാലും തന്‍റെ കഥയ്ക്ക് പൂർണ്ണപിന്തുണയേകിയെന്നാണ് സാജു പറയുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: മനോരമ ഓൺലൈൻ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്