ആപ്പ്ജില്ല

മോഹൻലാൽ ചിത്രം നീരാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി ഒരു ത്രില്ലർ മൂവിയായിരിക്കും.

TNN 4 Feb 2018, 1:10 pm
മോഹൻലാൽ ചിത്രം നീരാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി ഒരു ത്രില്ലർ മൂവിയായിരിക്കും. മുംബൈ, പൂനൈ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. മൂൺഷൂട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
Samayam Malayalam neeralis first look poster
മോഹൻലാൽ ചിത്രം നീരാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി


തെന്നിന്ത്യൻ നടികളായ മീനയും തൃഷയുമാണ് ചിത്രത്തിൽ മോഹൻലാലിന്‍റെ നായികമാർ. സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, ദിലീഷ് പോത്തൻ, പാർവതി നായർ തുടങ്ങിയവും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സാജു തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയ പ്രവർത്തകർ.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്