കൊച്ചി: നടൻ ദിലീപ് അഭിനയിക്കുന്ന പുതിയ ചിത്രം 'കമ്മാരസംഭവ'ത്തിൻ്റെ ചിത്രീകരണം പുനരാരംഭിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് 85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം കഴിഞ്ഞദിവസം ആയിരുന്നു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
കമ്മാരസംഭവത്തിൻ്റെ ചിത്രീകരണം മലയാറ്റൂരിൽ നടക്കുന്നതിനിടയിലായിരുന്നു ദിലീപിൻ്റെ അറസ്റ്റ്. ഇതിനെ തുടർന്ന് ഷൂട്ടിങ് മുടങ്ങിയിരുന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. മലപ്പുറം ജില്ലയിലെ വേങ്ങയിലാണ് ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നത്.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് ചിത്രം നിർമ്മിക്കുന്നത്. 20 കോടി രൂപയാണ് ചിത്രത്തിൻ്റെ ബജറ്റ്. ചിത്രത്തിൽ നമിത പ്രമോദ് ആണ് ദിലീപിൻ്റെ നായിക. ശ്വേത മേനോൻ, സിദ്ധാർത്ഥ്, ബോബി സിൻഹ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Dileep's new movie KammaraSambhavam shooting restarted
Actor Dileep's new movie KammaraSambhavam shooting restarted