ആപ്പ്ജില്ല

രാമന്‍റെ ഏദൻതോട്ടത്തിലെ 'മാവിലക്കുടിൽ' എന്ന സുന്ദരഗാനം കാണാം

സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാലാണ് ഈണം നൽകിയിരിക്കുന്നത്.

TNN 4 May 2017, 4:03 pm
കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യ വേഷത്തിലെത്തുന്ന രാമന്‍റെ ഏദൻതോട്ടത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. രാജലക്ഷ്മി ആലപിച്ച ‘മാവിലക്കുടിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാലാണ് ഈണം നൽകിയിരിക്കുന്നത്.
Samayam Malayalam new song from the movie ramante edanthottam is out
രാമന്‍റെ ഏദൻതോട്ടത്തിലെ 'മാവിലക്കുടിൽ' എന്ന സുന്ദരഗാനം കാണാം


രാമൻ എന്നു വിളിക്കുന്ന നാല്പതു വയസ്സുള്ള രാം മേനോൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. 500 ഏക്കർ വിസ്തൃതിയുള്ള കാടിനോടു ചേർന്നു കിടക്കുന്ന ഒരു റിസോർട്ടാണ് രാമന്‍റെ ഏദൻ തോട്ടം. വളരെ കുറച്ചു അതിഥികൾ മാത്രമുള്ള പരിമിതമായ സൗകര്യങ്ങളുള്ള മനോഹരമായ ഒരു റിസോർട്ടാണിത്. ജോജു ജോർജ്ജ്, രമേഷ് പിഷാരടി, അജു വർഗ്ഗീസ്, മുത്തു മണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം മെയ് 12 ന് തീയറ്ററിൽ എത്തും.




New song from the Movie Ramante Edanthottam is out

New Video song from New Malayalam Upcoming Movie Ramante Edanthottam. starring Kunchacko Boban and Anu Sithara

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്