ആപ്പ്ജില്ല

സൂര്യയുടെ 'താനാ സേര്‍ന്ത കൂട്ട'ത്തിലെ ആദ്യ ഗാനം എത്തി

അനിരുദ്ധ് രവിചന്ദറാണ് ഗാനം ആലപിച്ചിരിക്കുന്നത്

Samayam Malayalam 29 Jul 2017, 1:58 pm
'സിങ്കം 3' എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന 'താനാ സേര്‍ന്ത കൂട്ട'ത്തിലെ ആദ്യ ഗാനമെത്തി. 'നാനും റൗഡിതാന്‍' എന്ന ചിത്രത്തിന് ശേഷം വിഘ്നേഷ് ശിവന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആക്ഷന്‍ കോമഡി എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളിയായ കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. 'നാനാ താനാ' എന്ന ഗാനത്തിന്‍റെ ലിറിക്സ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Samayam Malayalam new song from the movie thaanaa serndha koottam
സൂര്യയുടെ 'താനാ സേര്‍ന്ത കൂട്ട'ത്തിലെ ആദ്യ ഗാനം എത്തി





കെ.എസ് രവികുമാര്‍, രമ്യ കൃഷ്ണന്‍, ശരണ്യ പൊന്‍വണ്ണന്‍, തമ്പി രാമയ്യ, കോവൈ സരള, സെന്തില്‍, ആര്‍ ജെ ബാലാജി, അനന്ത് രാജ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. സൂര്യയും ജ്ഞാനവേല്‍ ശക്തിരാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Naana Thaana Lyric song from the movie Thaanaa Serndha Koottam

Naana Thaana Lyric song is out from Surya's next movie 'Thaanaa Serndha Koottam' with keerthy Suresh

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്