ആപ്പ്ജില്ല

കിണറിലെ പുതിയ ഗാനം പുറത്തിറങ്ങി

'മഴവിൽ കാവിലെ...' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

TNN 20 Feb 2018, 2:08 pm
എം.എ.നിഷാദ് സംവിധാനം നിർവഹിച്ച 'കിണറി'ലെ പുതിയ ഗാനം ഇറങ്ങി. 'മഴവിൽ കാവിലെ...' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സിതാര കൃഷ്ണകുമാറാണ് ഗാനമാലപിച്ചിരിക്കുന്നത്. ജയചന്ദ്രനാണ് സംഗീത നിർവഹണം. പ്രഭാ വർമ്മയുടെതാണ് വരികൾ.
Samayam Malayalam new song is released from the movie kinar
കിണറിലെ പുതിയ ഗാനം പുറത്തിറങ്ങി





മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരള-തമിഴ് നാട് അതിർത്തിയിലെ കുടിവെള്ള ക്ഷാമമാണ് ചിത്രത്തിലെ പ്രധാന വിഷയം. രേവതി, ജയപ്രദ, പാർവതി നമ്പ്യാർ, പശുപതി, പാർത്ഥിപൻ, അർച്ചന, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, അനു ഹസൻ തുടങ്ങിയ വൻ താരനിരകൾ തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇരുപത്തിയേഴു വർഷങ്ങൾക്ക് ശേഷം കെ.ജെ.യേശുദാസും എസ്.പി.ബാലസുബ്രഹ്മണ്യവും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. തമിഴിൽ 'അയ്യാ സാമി...'എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്