ആപ്പ്ജില്ല

സൗബിന്‍റെ 'പറവ'യിലെ ദുൽഖര്‍ പാടിയ ഗാനം എത്തി

യുവ എഴുത്തുകാരനായ വിനായക് ശശികുമാറാണ് ഗാനത്തിന്‍റെ വരികൾ രചിച്ചിരിക്കുന്നത്

TNN 15 Aug 2017, 2:32 pm
നടൻ സൗബിന്‍ ഷാഹിര്‍ ദുൽഖറിനെ നായകനാക്കി ഒരുക്കുന്ന പറവയിലെ പുതിയ ഗാനം പുറത്തിറങ്ങി. റെക്സ് വിജയന്‍റെ സംഗീതത്തിൽ ദുൽഖര്‍ പാടിയ ഓര്‍മകൾ എന്നാ തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. യുവ എഴുത്തുകാരനായ വിനായക് ശശികുമാറാണ് ഗാനത്തിന്‍റെ വരികൾ രചിച്ചിരിക്കുന്നത്. സംവിധാന സഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പറവ'. ചിത്രത്തിന്‍റേതായി മുൻപ് ഇറങ്ങിയിട്ടുള്ള ഗാനങ്ങളും വീഡിയോകളും എല്ലാം ശ്രദ്ധേയമായിരുന്നു.
Samayam Malayalam new song released from soubin shahirs parava
സൗബിന്‍റെ 'പറവ'യിലെ ദുൽഖര്‍ പാടിയ ഗാനം എത്തി





അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ദി മൂവീ ക്ലബ്ബിന്‍റെ സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഷെയ്ൻ നിഗമും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ടു കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്.




New Song released from Soubin Shahir's Parava

New Song released from Soubin Shahir's Parava; song sang by Dulquer Salmaan

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്