ആപ്പ്ജില്ല

വിവാദങ്ങള്‍ തുടരും... 'ലിപ്‍സ്‍റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' ട്രെയിലര്‍

ചൂടൻ രംഗങ്ങൾ, ചുംബനങ്ങൾ, ലൈംഗിക അതിപ്രസരം..ലിപ്‍സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ട്രെയിലര്‍ എത്തി...

TNN 27 Jun 2017, 6:41 pm
സെന്‍സര്‍ ബോര്‍ഡ് ആദ്യം പ്രദര്‍ശന അനുമതി നിഷേധിച്ച അലംകൃത ശ്രീവാസ്‍തവയുടെ സിനിമ 'ലിപ്‍സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' ഒടുവില്‍ പ്രദര്‍ശനത്തിന് എത്തുന്നു.
Samayam Malayalam new trailer of lipstick under my burkha
വിവാദങ്ങള്‍ തുടരും... 'ലിപ്‍സ്‍റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' ട്രെയിലര്‍


ഇന്ത്യയില്‍ ജൂലൈ 21-ന് സിനിമ റിലീസ് ചെയ്യുമെന്ന് ഔദ്യോഗിക ഫേസ്‍ബുക്കിലൂടെ നിര്‍മാതാക്കള്‍ അറിയിച്ചു. പ്രകാശ് ഝാ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൊങ്കണ സെന്‍ ശര്‍മ്മ, രത്ന പതക്ക് തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

ചിത്രത്തിലെ ലൈംഗിക അതിപ്രസരമുള്ള രംഗങ്ങളുടെയും പരാമര്‍ശങ്ങളുടെയും പേരില്‍ ചിത്രത്തിന് സിബിഎഫ്‍സി അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ടോക്യോ, മുംബൈ തുടങ്ങിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.

'നിങ്ങള്‍ കാണേണ്ടെന്ന് അവര്‍ ആഗ്രഹിച്ച സിനിമ നിങ്ങള്‍ക്കു മുന്നില്‍ എത്തുന്നു' എന്നതാണ് ട്രെയിലറിന്‍റെ ക്യാപ്ഷന്‍.

സിനിമയുടെ ട്രെയിലര്‍ കാണാം...



Lipstick Under My Burkha new trailer

Check out the new trailer for Lipstick Under My Burkha.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്