ആപ്പ്ജില്ല

റിലീസ് ദിനത്തിൽ 'ന്യൂട്ടണ്‍' നേടിയത് ഓസ്‌കർ എൻട്രി

2018 മാർച്ച് നാലിനാണ് പുരസ്‌കാര ദാന ചടങ്ങ്.

TNN 22 Sept 2017, 3:25 pm
അമിത് വി.മസുര്‍കര്‍ സംവിധാനം ചെയ്ത 'ന്യൂട്ടണ്‍' 2018ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാവോയിസ്റ്റുകളും ഭരണക്കൂടവും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ആക്ഷേപഹാസ്യമായ 'ന്യൂട്ടണ്‍' റിലീസ് ചെയ്യുന്ന ദിനം തന്നെയാണ് അക്കാദമി അവാർഡുകൾക്കായി തെരഞ്ഞെടുക്കപ്പെട്ട വാർത്തയും വന്നിരിക്കുന്നത്.
Samayam Malayalam newton receives oscar entry news on its release day
റിലീസ് ദിനത്തിൽ 'ന്യൂട്ടണ്‍' നേടിയത് ഓസ്‌കർ എൻട്രി


ഛത്തിസ്ഗഡിലെ നക്‌സല്‍ സ്വാധീനമുള്ള വനപ്രദേശങ്ങളില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഉണ്ടാകുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. മദർ ഇന്ത്യ (1957), സലാം ബോംബെ (1988), ലഗാന്‍ (2001) എന്നീ ചിത്രങ്ങളാണ് നേരത്തെ വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന്‌ നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യൻ ചിത്രങ്ങൾ. 2018 മാർച്ച് നാലിനാണ് പുരസ്‌കാര ദാന ചടങ്ങ്.

'Newton' receives Oscar entry news on its release day

Newton, the Indian film grabbed Oscar entry for 2018.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്