ആപ്പ്ജില്ല

നിവിൻ വീണ്ടും തമിഴിലേക്ക്; വരലക്ഷ്മി നായിക

നേരം എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച നിവിൻ പോളിയുടെ പുതിയ തമിഴ് ചിത്രം കരാറായി.

TNN 11 Apr 2016, 4:05 pm
നേരം എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച നിവിൻ പോളിയുടെ പുതിയ തമിഴ് ചിത്രം കരാറായി. പ്രശസ്ത സംവിധായകൻ മിഷ്കിന്‍റെ അസിസ്റ്റന്‍റായിരുന്ന ഗൗതം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നിവിൻ വീണ്ടും തമിഴകത്തെത്തുന്നത്.
Samayam Malayalam nivin pauly signs second tamil film
നിവിൻ വീണ്ടും തമിഴിലേക്ക്; വരലക്ഷ്മി നായിക


കന്നഡ ചിത്രം 'ഉലിദവരു കണ്ടന്തേ'യുടെ റീമേക്കാണ് ഇത്. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടന്ന അ‍ഞ്ച് ഉപകഥകളാണ് ചിത്രം. കന്നഡയിൽ ചിത്രം വൻ വിജയമായിരുന്നു. വരലക്ഷ്മിയാകും തമിഴ് പതിപ്പിൽ നായികയെന്നാണ് സൂചന.

നേരത്തെ അഞ്ച് ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ തമിഴ് ചിത്രം അവിയലിൽ നിവിൻ അഭിനയിച്ചിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ മലയാളത്തിൽ സൂപ്പർഹിറ്റായ പ്രേമം തമിഴിലും വൻഹിറ്റായതോടെ നിവിന് വേണ്ടി നിർമാതാക്കൾ കാത്തുനിൽക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്