ആപ്പ്ജില്ല

നിവിന്‍റെ തമിഴ് ചിത്രം 'റിച്ചി' ഡിസമ്പര്‍ ഒന്നിന് തീയേറ്ററുകളിലെത്തും

തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായ 'പ്രേമ'ത്തിനും 'നേര'ത്തിനും ശേഷം നിവിന്‍ പോളി നായകനാകുന്ന ആദ്യ തമിഴ് ചിത്രമാണിത്

TNN 29 Oct 2017, 8:38 pm
തെന്നിന്ത്യയൊട്ടാകെ ആരാഘകരുള്ള മലയാളി സൂപ്പര്‍താരം നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം 'റിച്ചി' ഡിസമ്പര്‍ ഒന്നിന് തീയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഗൗതം രാമചന്ദ്രന്‍ ഒരുക്കുന്ന തമിഴ് ചിത്രമാണ് റിച്ചി. ചിത്രത്തിലെ നിവിന്‍റെ ഗെറ്റപ്പും പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും ശ്രദ്ധേയമായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് നീളുകയായിരുന്നു.
Samayam Malayalam nivins richie movie to be release in december
നിവിന്‍റെ തമിഴ് ചിത്രം 'റിച്ചി' ഡിസമ്പര്‍ ഒന്നിന് തീയേറ്ററുകളിലെത്തും




അണിയറ പ്രവര്‍ത്തകരാണ് ചിത്രം ഡിസമ്പര്‍ ഒന്നിന് തന്നെ ചിത്രം റിലീസ് ആകുമെന്ന് അറിയിച്ചത്. തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായ പ്രേമത്തിനും നേരത്തിനും ശേഷം നിവിന്‍ പോളി നായകനാകുന്ന ആദ്യ തമിഴ് ചിത്രമാണിത്. റിച്ചി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തിലെത്തുക. പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ് നാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Nivin's Richie Movie: to be release in December

Actor Nivin Pauly's Richie Movie: to be release in December this year

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്