ആപ്പ്ജില്ല

'ഒടിയൻ' വാരണാസി വിട്ടു; ഇനി തേൻകുറിശ്ശിയിലേക്ക്

ഭൂമിയിലെ അവസാനത്തെ ഒടിയനായി വിശേഷിപ്പിക്കുന്ന മാണിക്യനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്

TNN 31 Aug 2017, 3:42 pm
മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഫാന്‍റസി ത്രില്ലര്‍ ഒടിയന്‍ വാരണാസിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങി. വാരണാസിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങുകയാണെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു. ഒടിയൻ മാണിക്യനിലെ മാന്ത്രികതയ്ക്ക് ഈ പരിശുദ്ധഭൂമി ഒരുപാട് സഹായിച്ചതായും അദ്ദേഹം കുറിച്ചു. പാലക്കാട്ടുള്ള തേൻകുറിശ്ശിയിലാണ് ഇനി ഷൂട്ടിങ്ങ് നടക്കുക. ഒടിയൻ മാണിക്യനെന്ന കിടിലൻ വേഷപ്പകര്‍ച്ചയുള്ള മുഖ്യ കഥാപാത്രമായി മോഹൻലാൽ കഴിഞ്ഞ ദിവസമാണ് പകര്‍ന്നാട്ടം ആരംഭിച്ചത്. ഭൂമിയിലെ അവസാനത്തെ ഒടിയനായി വിശേഷിപ്പിക്കുന്ന മാണിക്യനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
Samayam Malayalam odiyan movie shooting shifted from varanasi
'ഒടിയൻ' വാരണാസി വിട്ടു; ഇനി തേൻകുറിശ്ശിയിലേക്ക്





വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ട് ഒരു ഫാന്‍റസി ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. ഏഴ് കോടിയോളം രൂപയാണ് വിഎഫ്എക്‌സ് മികവിന് മാത്രമായി വിനിയോഗിക്കുന്നത്. 35 കോടിയോളം രൂപയാണ് ചിത്രത്തിനായി ആകെയുള്ള മുതല്‍മുടക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. പ്രകാശ് രാജ് ആണ് സിനിമയിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യുവത്വം മുതൽ മധ്യവയസ്സ് വരെയുള്ള കഥാപാത്രത്തിന്‍റെ പ്രായഭേദങ്ങളിലാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അമിതാബ് ബച്ചനും ചിത്രത്തിൽ അഭിനയിച്ചേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ദേശീയ പുരസ്‌കാര ജേതാവായ തിരക്കഥാകൃത്ത് കെ ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ൻ ആണ്. ഷാജി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

Odiyan Movie Shooting shifted from varanasi

Mohanlal's upcoming Malayalam Movie Odiyan Shooting shifted from varanasi to thenkurissi

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്