ആപ്പ്ജില്ല

പള്ളീലച്ചനാകാൻ പോയ 'ചക്കര' ഇനി പോലീസ്

ബിബിൻ മത്തായിയാണ് 'ഓറ‌ഞ്ച് വാലി' എന്ന മുഴുനീള സിനിമയിൽ ആനന്ദ് നായർ എന്ന ഐപിഎസുകാരന്‍റെ വേഷമണിയുന്നത്

Samayam Malayalam 11 May 2018, 3:09 pm
'എന്‍റെ ഹൃദയത്തിന്‍റെ വടക്ക് കിഴക്കേ അറ്റത്ത്' എന്ന ഹ്രസ്വചിത്രത്തിലൂടെ തരംഗമായി മാറിയ പള്ളീലച്ചൻ ഇനി പോലീസ്. ഹ്രസ്വസിനിമയിൽ അച്ചന്‍റെ വേഷം അവതരിപ്പിച്ച ബിബിൻ മത്തായിയാണ് 'ഓറ‌ഞ്ച് വാലി' എന്ന മുഴുനീള സിനിമയിൽ ആനന്ദ് നായർ എന്ന ഐപിഎസുകാരന്‍റെ വേഷമണിയുന്നത്.
Samayam Malayalam police




ബിബിൻ മത്തായി, ദീപുൽ എന്നിവരെ നായകന്മാരാക്കി ആർ. കെ ഡ്രീം വെസ്റ്റ് സംവിധാനം ചെയ്ത ചിത്രമാണ് 'ഓറഞ്ച് വാലി'. മൂന്നാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ഒരു നക്സൽ കഥയാണ് പറയുന്നത്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയവയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഹ്രസ്വ ചിത്രമായിരുന്നു എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്. ചിത്രത്തിലെ നായക കഥാപാത്രമവതരിപ്പിച്ച ബിബിനും അന്ന് വളരെയേറെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിബിൻ നായകനായി എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വളരെ വലതുതാൻ എന്ന് തന്നെ പറയാം.


ഇവരെ കൂടാതെ ചിത്രത്തിൽ വന്ദിത മനോഹരൻ, ബൈജു ബാല, മോഹൻ ഒല്ലൂർ എന്നിവരും വേഷമിട്ടിരിക്കുന്നു.സംവിധായകനായ ആർ. കെ ഡ്രീം വെസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. നിതിൻ രാജൻ ഓറഞ്ച് വാലിക്കായി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജോൺസൺ തങ്കച്ചൻ, ജോർജ് വർക്കി, ആർ. കെ ഡ്രീം വെസ്റ്റ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം മെയ് 18 നു റിലീസിന് എത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്