ആപ്പ്ജില്ല

ഇത് മറ്റുള്ളവർക്ക് പ്രചോദനമേകുമെന്ന് കരുതുന്നു! ചരിത്രനേട്ടം സ്വന്തമാക്കിയ ട്രോയ് കോട്സറിന്റെ പ്രതികരണം

94ാമത് ഓസ്‌കര്‍ പ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധ നേടിയ പുരസ്‌കാരങ്ങളിലൊന്നായിരുന്നു ട്രോയ് കോട്‌സറിന്റേത്. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു ട്രോയ്ക്ക് ലഭിച്ചത്. സംസാരശേഷിയും കേള്‍വി ശേഷിയുമില്ലാത്ത ട്രോയുടെ നേട്ടം മികച്ചതാണെന്നായിരുന്നു സിനിമാപ്രേമികളും അഭിപ്രായപ്പെട്ടത്.

Samayam Malayalam 28 Mar 2022, 9:23 am
ഓസ്‌കറില്‍ പുതുചരിത്രം രേഖപ്പെടുത്തിയിരിക്കുകയാണ് ട്രോയ് കോട്‌സര്‍. കോഡയിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ട്രോയ് സ്വന്തമാക്കിയത്. കേള്‍വിയും സംസാരശേഷിയുമില്ലാത്ത ട്രോയ് യുടെ നേട്ടം അവിസ്മരണീയമാണെന്നൊയിരുന്നു എല്ലാവരും പറഞ്ഞത്. കോഡയെന്ന ചിത്രത്തില്‍ ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ നേട്ടം മറ്റുള്ളവര്‍ക്ക് പ്രചോദനമേകുമെന്നാണ് കരുതുന്നതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
Samayam Malayalam oscar 2022 troy kotsur acceptance speech went viral
ഇത് മറ്റുള്ളവർക്ക് പ്രചോദനമേകുമെന്ന് കരുതുന്നു! ചരിത്രനേട്ടം സ്വന്തമാക്കിയ ട്രോയ് കോട്സറിന്റെ പ്രതികരണം

പരിമിതികളെ മറികടന്ന് കിട്ടുന്ന അവസരങ്ങള്‍ പരമാവധി വിനിയോഗിക്കാനായിരുന്നു കുട്ടിക്കാലം മുതലേ ശ്രമിച്ചിരുന്നത്. എപ്പോഴും പ്രതീക്ഷയോടെയാണ് ജീവിതത്തെ സമീപിക്കാറുള്ളതെന്നും ട്രോയ് പ്രതികരിച്ചിരുന്നു. അമേരിക്കന്‍ താരത്തിന്റെ നേട്ടത്തില്‍ അഭിനന്ദനങ്ങളുമായി ആരാധകരും എത്തിയിരുന്നു.

ചരിത്രനേട്ടം സ്വന്തമാക്കിയ ട്രോയ് കോട്സറിന്റെ പ്രതികരണം


ജനിച്ച് ഒരു മാസമായപ്പോള്‍ തന്നെ മകന് കേള്‍വിശക്തിയില്‍ അപാകതകളുണ്ടെന്ന് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ആംഗ്യഭാഷയിലൂടെയായാണ് പിന്നീട് ഇവര്‍ മകനോട് സംസാരിച്ചത്. ഔദ്യോഗികമായ പരിശീലനവും നല്‍കി. ഫിലിം ടെലിവിഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമായാണ് ട്രോയ് അഭിനയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്.
ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം. സിനിമയിലേക്കെത്തിയപ്പോള്‍ മികച്ച അവസരങ്ങളായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അനായാസേന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്