വിവാദങ്ങളും പ്രതിഷേധ സംഭവങ്ങളും അരങ്ങു തകര്‍ക്കുമ്പോഴും സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി ബോക്സോഫീസില്‍ കുതിക്കുന്നു. ബോക്സ് ഒാഫീസ്.കോം ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം പദ്മാവതിന്റെ മൂന്നു ദിവസത്തെ കളക്ഷന്‍ 80.50 കോടിയാണ്.
കഴിഞ്ഞ ദിവസം ചിത്രം നേടിയത് 27.50 കോടിയാണ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 19 കോടിയായിരുന്നു
ബാഹുബലി-2, ദംഗല്‍ എന്നിവയുടെ ആദ്യ ദിന കളക്ഷനേക്കാള്‍ കൂടുതലാണ് പദ്മാവത് നേടിയത്. റാണി പദ്മാവതിയെപ്പറ്റിയുള്ള ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചാണ് സിനിമയെടുത്തതെന്നാരോപിച്ച് കര്‍ണിസേന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.