ആപ്പ്ജില്ല

ഹിന്ദി-ബംഗാളിച്ചിത്രത്തിലൂടെ പത്മപ്രിയ വരുന്നു

പഠനവും വിവാഹവും ഒക്കെയായി പത്മപ്രിയ വെള്ളിത്തിരയിൽ നിന്ന് അൽപ്പം മാറിനിൽക്കുകയായിരുന്നു.

Deepa Soman | TNN 6 May 2016, 11:37 am
പഠനവും വിവാഹവും ഒക്കെയായി പത്മപ്രിയ വെള്ളിത്തിരയിൽ നിന്ന് അൽപ്പം മാറിനിൽക്കുകയായിരുന്നു. എന്നാൽ ഒരു ഹിന്ദി- ബംഗാളിച്ചിത്രത്തിലൂടെ പത്മപ്രിയ മടങ്ങിയെത്തുകയാണ്. ദ ഓർഫൻ എന്ന് പേരിട്ട ചിത്രത്തിൽ നസിറുദ്ദീൻ ഷായുടെ മകൻ വിവാൻ ഷായാണ് നായകൻ. ദേശീയ അവാ‍‍‍ർഡ് ജേതാവ് രഞ്ജൻ പലിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Samayam Malayalam padmapriya to make comeback
ഹിന്ദി-ബംഗാളിച്ചിത്രത്തിലൂടെ പത്മപ്രിയ വരുന്നു


സംവിധായകന്‍റെ കുടുംബവുമായി ബന്ധപ്പെട്ട ആത്മകഥാംശമുള്ള ചിത്രമാണ് ദ ഓർഫൻ എന്ന് പത്മപ്രിയ പറയുന്നു. നായകന്‍റെ ആദ്യഭാര്യയുടെ വേഷത്തിലാണ് താനെന്നും കഥാപാത്രത്തെപ്പറ്റി അധികം വെളിപ്പെടുത്താനാകില്ലെന്നും പത്മപ്രിയ.

മാളവിക മോഹൻ, കമാലിനി മുഖർജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അനിരുദ്ധ റോയിയുടെ അപരാജിത തുമി എന്ന ബംഗാളി ചിത്രത്തിൽ നേരത്തെ പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്. ബംഗാളിയും ഹിന്ദിയും തനിക്ക് വഴങ്ങുമെന്നും അതിനാൽ പേടിയൊന്നുമില്ലെന്നുമാണ് പത്മപ്രിയ പറയുന്നത്.
ഓതറിനെ കുറിച്ച്
Deepa Soman

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്