ആപ്പ്ജില്ല

അതിശയിപ്പിച്ച് ദീപിക; 'പദ്‍മാവതി'യിലെ ആദ്യ വീഡിയോ ഗാനം

ഇതുവരെ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്...

TNN 25 Oct 2017, 5:23 pm
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം 'പദ്മാവതി'യിലെ പുതിയ ഗാനം പുറത്തിറങ്ങി. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ അതിഗംഭീരമായ ചുവടുകളാണ് ദീപിക വയ്ക്കുന്നത്.
Samayam Malayalam padmavati ghoomar song deepika looks ethereal
അതിശയിപ്പിച്ച് ദീപിക; 'പദ്‍മാവതി'യിലെ ആദ്യ വീഡിയോ ഗാനം


രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരടങ്ങുന്ന വൻ താരനിരയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജയ് ലീല ബന്‍സാലിയാണ്.

ചിത്രത്തിലെ ഗൂമാര്‍ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. എ എം തുറാസിന്റെ വരികള്‍ക്ക് സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ഈണം ഒരുക്കിയിരിക്കുന്നത്. ശ്രേയാ ഘോഷാലും സ്വരൂപ് ഖാനും ചേര്‍ന്നാണ് ആലാപനം.

160 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.

മണിക്കൂറുകൾക്കുള്ളിൽ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.



Padmavati Ghoomar Song: Deepika Looks Ethereal

Padmavati song Ghoomar: Deepika Padukone is every bit the queen and Shahid Kapoor's smitten.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്