ആപ്പ്ജില്ല

പദ്മാവതി സിനിമ സെൻസര്‍ ബോ‍ര്‍ഡ് തിരിച്ചയച്ചു

അപേക്ഷ പൂര്‍ണ്ണമല്ലെന്നു വിശദീകരണം

TNN 18 Nov 2017, 8:26 am
മുംബൈ: സഞ്ജയ് ലീലാ ബൻസാലി ചിത്രം പദ്മാവതിയ്ക്കെതിരായ ഹിന്ദു വലതുപക്ഷസംഘടനകളുടെയും രജപുത്രസംഘടനകളുടെയും പ്രതിഷേധം തുടരുന്നതിനിടെ സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷ പൂര്‍ണ്ണമല്ലെന്നു കാണിച്ച് അപേക്ഷ സെൻസര്‍ ബോര്‍ഡ് തിരിച്ചയച്ചു. എന്നാൽ പൂര്‍ണ്ണയമായ അപേക്ഷ സമര്‍പ്പിച്ചാൽ നിയമങ്ങള്‍ക്കനുസരിച്ച് സിനിമ വീണ്ടും പരിഗണിക്കുമെന്ന് സെൻസര്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നിനു റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞയാഴ്ചയാണ് സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ചത്.
Samayam Malayalam padmavati sent back by censor board pointing imcomplete application
പദ്മാവതി സിനിമ സെൻസര്‍ ബോ‍ര്‍ഡ് തിരിച്ചയച്ചു


രേഖകള്‍ പരിശോധിക്കുന്നതിനിടെയിലാണ് അപൂര്‍ണത കണ്ടെത്തിയതെന്നും നിര്‍മാതാക്കള്‍ അത് പരിഹരിച്ച് തിരിച്ചയയ്ക്കേണ്ടതുണ്ടെന്നും സെൻസര്‍ ബോര്‍ഡ് വാര്‍ത്താ ഏജൻസിയായ പിടിഐയെ അറിയിച്ചു. എന്നാൽ അപേക്ഷയിലെ പൂര്‍ണതയില്ലായ്മ എന്താണെന്ന ചോദ്യത്തോട് സെൻസര്‍ ബോര്‍ഡ് പ്രതികരിച്ചില്ല.

എന്നാൽ ഇത് ചെറിയൊരു സാങ്കേതികത്വം മാത്രമാണെന്നും സിനിമ ഇപ്പോഴും സെൻസര്‍ ബോര്‍ഡിന്‍റെ കൈവശമുണ്ടെന്നും അവര്‍ക്ക് കാണുന്നതിന് തടസ്സമില്ലെന്നും വിയാകോം 18 മോഷൻ പിക്ചേഴ്സ് സിഒഒ അജിത് അന്ധാരെ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്