ബിഗ് ബോസ് മലയാളം പതിപ്പിലൂടെ ശ്രദ്ധേയരായ പേളി മാണിയും ശ്രീനിഷ് അരവിന്ദും ഒരുമിച്ചഭിനയിച്ചിരിക്കുന്ന മ്യൂസിക് വീഡിയോ ''പേളിഷ്'' വൈറലാവുകയാണ്. ബിഗ്ബോസിൽ പ്രണയം മൊട്ടിട്ടതോടെയാണ് ഇരുവരും ഏറെ ശ്രദ്ധേയരായത്. പ്രണയം അഭിനയമാണെന്നായിരുന്നു ആദ്യം പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ ബിഗ്ബോസിന് പുറത്തും ഇവർ പ്രേമിച്ചു നടക്കുന്നതാണ് ഏവരും കണ്ടത്. അതോടെ പേളിഷ് എന്ന പേരും സ്നേഹപൂര്‍വ്വം ആരാധകര്‍ ഇവർക്ക് നൽകുകയായിരുന്നു. ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണേവരും. അതിനിടയിൽ ഇരുവരും ഒന്നിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. തമിഴ് ലിറിക്കിലാണ് വീഡിയോ ഗാനം ഒരുക്കിയിരിക്കുന്നത്. ശരത് ഡേവിസാണ് സംഗീത ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം...
വീഡിയോ കാണാം...