ആപ്പ്ജില്ല

'പോരാട്ടം' പകര്‍ത്തിയ ശ്രീരാജ് ഇനി രക്ഷിത് ഷെട്ടി ചിത്രത്തിൽ

0-41* എന്ന ചിത്രമൊരുക്കിയ സെന്നാ ഹെഗ്ഡെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

TNN 25 Aug 2017, 1:19 pm
ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രമെന്ന പെരുമയോടെയെത്തുന്ന മലയാള ചിത്രം പോരാട്ടത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്ത ശ്രീരാജ് കന്നഡ ചലച്ചിത്ര ലോകത്തിലേക്ക്. തന്‍റെ അടുത്ത ചിത്രം കന്നഡയിലാണെന്ന് ശ്രീരാജ് രവീന്ദ്രൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. കന്നഡയിലെ നവതരംഗ സിനിമകളിലൂടെ ശ്രദ്ധേയനായ രക്ഷിത് ഷെട്ടി നിർമിക്കുന്ന ചിത്രത്തിലാണ് ശ്രീരാജ് ഇനി പ്രവര്‍ത്തിക്കുക. 0-41* എന്ന ചിത്രമൊരുക്കിയ സെന്നാ ഹെഗ്ഡെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ് അടക്കമുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയാണ് 0-41*.
Samayam Malayalam porattam cinematographer entering into kannada film industry
'പോരാട്ടം' പകര്‍ത്തിയ ശ്രീരാജ് ഇനി രക്ഷിത് ഷെട്ടി ചിത്രത്തിൽ





കേവലം 25,000 രൂപയിൽ പിറവി കൊള്ളുന്ന മലയാളം സിനിമയായ പോരാട്ടത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. സൈബറിടങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കുവാൻ ആ ട്രെയിലറിന് സാധിച്ചിരുന്നു. ഇതിനോടകം തന്നെ പത്ത് ലക്ഷം കാഴ്ചക്കാരെയാണ് പോരാട്ടത്തിന്‍റെ ട്രെയിലറിന് ലഭിച്ചത്.




Porattam Cinematographer entering into Kannada film industry

Low Budget Movie Porattam's Cinematographer Sreeraj Raveendran getting ready to enter into Kannada film industry

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്