ആപ്പ്ജില്ല

പ്രഭാസിന് പിറന്നാൾ സമ്മാനമായി 'സാഹോ'യുടെ മേക്കിങ് വീഡിയോ

'ഷേഡ്സ് ഓഫ് സാഹോ' എന്ന പേരിലാണ് ആദ്യ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Samayam Malayalam 23 Oct 2018, 3:27 pm
മുപ്പത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കുന്ന തെന്നിന്ത്യൻ സൂപ്പര്‍ താരം പ്രഭാസിന് പിറന്നാൾ സമ്മാനമായി മേക്കിങ് വീഡിയോ പുറത്ത് വിട്ട് 'സാഹോ'യുടെ അണിയറപ്രവര്‍ത്തകര്‍. ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോയുടെ ചിത്രീകരണ രംഗങ്ങള്‍ അടങ്ങിയ ആദ്യത്തെ വീഡിയോ പുറത്തുവിട്ടു.'ഷേഡ്സ് ഓഫ് സാഹോ' എന്ന പേരിലാണ് ആദ്യ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
Samayam Malayalam പ്രഭാസിന് പിറന്നാൾ സമ്മാനമായി സാഹോയുടെ മേക്കിങ് വീഡിയോ
പ്രഭാസിന് പിറന്നാൾ സമ്മാനമായി 'സാഹോ'യുടെ മേക്കിങ് വീഡിയോ



'ബാഹുബലി: ദി കണ്‍ക്ലൂഷന്‍' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷത്തിന് ശേഷമാണ് പ്രഭാസ് സഹോ ഒരുക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സഹോ പുറത്തിറങ്ങും. ശ്രദ്ധ കപ്പൂറാണ് ചിത്രത്തിൽ പ്രഭാസിൻ്റെ നായികയായി എത്തുന്നത്. സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് ചിത്രത്തിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്