ആപ്പ്ജില്ല

പ്രഭാസിന്‍റെ 'സാഹോ' ചോര്‍ത്തി തമിഴ് റോക്കേഴ്സ്; ചിത്രം ഇന്‍റര്‍നെറ്റിൽ

പ്രഭാസ് നായകനായെത്തിയ പുത്തൻ ചിത്രം സാഹോ റിലീസ് ദിനം തന്നെ ഓൺലൈനിൽ ചോർത്തിയിരിക്കുകയാണ് തമിഴ് റോക്കേഴ്സ്

Samayam Malayalam 30 Aug 2019, 5:41 pm
ബാഹുബലി സീരിസിന് ശേഷം പ്രഭാസ് നായകനായെത്തിയ സാഹോ എന്ന ബ്രഹ്മാണ്ഡ ചിത്രം തിയറ്ററുകളിലെത്തിയത് ഇന്നാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.
Samayam Malayalam saaho1


Also Read: അന്ന് രഥത്തിലെങ്കിൽ ഇന്ന് ട്രയംഫിൽ തിളങ്ങി പ്രഭാസ്

ചിത്രത്തിന്‍റെ ആദ്യ ഷോ കഴിഞ്ഞ ഉടൻ 'സാഹോ' തമിഴ്‌റോക്കേഴ്‌സ് ചോര്‍ത്തിയിരിക്കുകയാണ്.

Also Read: സാഹോ സിനിമ റിവ്യൂ

തീയ്യേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കകമാണ് ചിത്രം തമിഴ്‌റോക്കേഴ്‌സ് ചോര്‍ത്തി ഇന്‍റര്‍നെറ്റിലിട്ടിരിക്കുന്നത്. അതേ സമയം ഇന്ന് തിയറ്ററുകളിലെത്തിയ 'സാഹോ'യ്ക്ക് സമ്മിശ്രപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read: ബാഹുബലി താരം പ്രഭാസിൻ്റെ 'സഹോ': മേക്കിങ് വീഡിയോ

ചിത്രത്തിലെ ആക്ഷൻരംഗങ്ങള്‍ ഏറെ മികച്ചതാണെന്നും എന്നാൽ ചിത്രത്തിന്‍റെ കഥ ചില മുൻ സിനിമകളുടെ ആവര്‍ത്തനമാണെന്നുമുള്‍പ്പെടെ പ്രേക്ഷകർ സോഷ്യൽമീഡിയയിൽ പ്രതികരണമിട്ടിട്ടുണ്ട്.

Also Read: അടി, ഇടി, വെടി, പുക; 'സാഹോ'യുടെ വെടിച്ചില്ല് ടീസര്‍

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 350 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വാരം അജിത് നായകനായി എത്തിയ 'നേര്‍കൊണ്ട പാര്‍വൈ'യും റിലീസ് ദിനം തന്നെ തമിഴ്‌റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്