ആപ്പ്ജില്ല

കാത്തിരിപ്പ് ഇനി അധികം നീളില്ല, പ്രഭാസിന്റെ കല്‍കിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!

വന്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പ്രഭാസിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ കല്‍കി 2898 എഡി എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയൊരു വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കല്‍കി 2898 എഡി.

Authored byഅശ്വിനി പി | Samayam Malayalam 29 Apr 2024, 4:24 pm
മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രവുമായി ബാഹുബലി താരം പ്രഭാസ് തിരിച്ചെത്തുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കല്‍കി 2898 എഡി പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഓരോ തവണയും വരുന്ന ചിത്രത്തിന്റെ അപ്‌ഡേഷനുകളെല്ലാം പ്രഭാസ് ആരാധകരെ മാത്രമല്ല, മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കുന്നതായിരുന്നു.
Samayam Malayalam kalki tumb
പ്രഭാസിന്റെ കല്‍കിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു


സിനിമയുടെ റിലീസ് തിയ്യതി പുറത്തുവിട്ടതാണ് പുതിയ വിശേഷം. നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. വന്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിയ്ക്കുന്ന കല്‍കി വരുന്ന ജൂണ്‍ 27 ന് തിയേറ്ററുകളിലെത്തും. വന്‍ ബജറ്റിലൊരുക്കുന്ന ചിത്രം തെലുങ്കിന് പുറമെ മറ്റ് ഭാഷകളിലും അതേ ദിവസം തന്നെ റിലീസ് ചെയ്യുന്നതായിരിക്കും

പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് 'കല്‍ക്കി 2898 എഡി' നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി' എന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്