ആപ്പ്ജില്ല

പ്രണവ് - വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിന് തുടക്കമായി!

തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. കൂടുതൽ ചുവടെ വായിക്കാം.

Samayam Malayalam 15 Feb 2020, 2:58 pm
പ്രണവ് മോഹലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയത്തിന് തുടക്കമായി. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിശ്വജിത്ത് ഒടുക്കത്തയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്കായി സംഗീതം ഒരുക്കുന്നത്.
Samayam Malayalam പ്രണവ് - വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിന് തുടക്കമായി!


Also Read: നീരജിന് പിന്നാലെ റിമ കല്ലിങ്കലും വെബ് സീരിസിലൂടെ ബോളിവുഡിലേക്ക്; ട്രെയില‍ര്‍ ഇതാ!

നടന്‍ പൃഥ്വിരാജ് ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നുണ്ട്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത് വിനീത് ശ്രീനിവാസന്‍ തന്നെയാണ്. അടുത്തിടെയാണ് ഗാനത്തിന്റെ റെക്കോര്‍ഡിങ്ങ് കഴിഞ്ഞത്. ചിത്രത്തിലെ ഗാനങ്ങൾക്കായി പ്രത്യേക സംഗീത ഉപകരണങ്ങളുടെ മ്യൂസിക് റെക്കോര്‍ഡ് ചെയ്യാനായി ഇസ്താംബൂളിൽ വിനീതും സംഗീതസംവിധായകനും എത്തിയിരുന്നു. ഈ വിവരവും ആരാധകരുമായി പങ്കുവെച്ചിരുന്നു.

Also Read: പിരിച്ച പണം ദുരിതാശ്വാസ നിധിയിലെത്തിയില്ല; ആരോപണ നിഴലില്‍ കൊച്ചിയിലെ താര സംഗീതനിശ

വിനീത് ശ്രീനിവാസൻ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. ഈ വര്‍ഷം ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് ഹൃദയത്തിലൂടെ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുകയാണ്.

Also Read: ഷേക്‌സ്‌പിയറിന്റെ ഒഥല്ലോ പ്രമേയമാകുന്ന ‘ഋ’ ഫസ്റ്റ്‍‍ലുക്ക് പുറത്ത് വിട്ട് നിവിൻ; സംവിധാനം ചെയ്യുന്നത് വൈദികൻ!

മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഹൃദയം നിര്‍മിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ നോബിള്‍ ബാബു തോമസ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ഹെലനിനെ നായകനായി അഭിനയിച്ച നടനാണ് നോബിൾ. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഹൃദയം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്