ആപ്പ്ജില്ല

ഞാന്‍ വീണുപോയി; പെല്ലിശ്ശേരിയെ കുറിച്ച്‌ പ്രതാപ് പോത്തന്‍

ഡാര്‍ക്ക് ഹ്യൂമര്‍ സെന്‍സ് ഉള്ള വ്യക്തിയാണ് ലിജോ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും അത് കാണാന്‍ കഴിയും

Samayam Malayalam 3 Oct 2018, 7:46 pm
അങ്കമാലി ഡയറീസിലെ പെര്‍ഫോര്‍മന്‍സ് കണ്ട് ലിജോ ജോസ് പെല്ലിശ്ശേരി ആരാധകനായി പോയെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ലിജോ ഉപയോഗിച്ചിട്ടുള്ള പരീക്ഷണങ്ങളും അദ്ദേഹത്തിൻ്റെ സംവിധാന മികവും ചൂണ്ടിക്കാട്ടി അദ്ദേഹത്തിൻ്റെ ഫാനായെന്ന് പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചു.
Samayam Malayalam prathap


പ്രതാപ് പോത്തൻ്റെ ഫേസ്ബുക്ക് കുറിപ്പ്

കുറച്ച്‌ നാളുകള്‍ക്കു മുന്‍പ് ഞാന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ കണ്ട്, എനിക്കിഷ്ടപ്പെട്ടു. ആമേനില്‍ ഉപയോഗിച്ചത് മര്‍കുവേഷ്യന്‍ ആന്‍ഡ് മാജിക്കല്‍ റിയലിസം ആയിരുന്നു. പെല്ലിശേരിക് ഒരു ഡാര്‍ക്ക് ഹ്യൂമൗര്‍ സെന്‍സ് ഉണ്ട്.അദ്ദേഹത്തിൻ്റെ എല്ലാ പാടങ്ങളിലും ഈ ഹ്യൂമൗര്‍ കാണാന്‍ സാധിക്കും. ഇന്നലെ ഞാന്‍ ഈ മാ യൗ കണ്ടു. അതിലെ മേക്കിങ് എനിക്ക് ഇഷ്ടപ്പെട്ടു, ഒരു ദിവസം കൊണ്ട് നടക്കുന്ന കഥയിലെ മഴ അദ്ദേഹം ദൃശ്യവത്കരിച്ചതും, ശബ്ദവും, ഛായാഗ്രഹണം എല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്നത് ആണ്. ഇന്ന് ഞാന്‍ അങ്കമാലി ഡയറീസ് കണ്ടു. അതിലെ ഛായാഗ്രഹണവും, സംഗീതവും, മേക്കിങ്, അഭിനയം എല്ലാം കണ്ടു ഞാന്‍ വീണ് പോയി. ഈ പടത്തിന്റെ സിംഗിള്‍ ഷോട്ടില്‍ എടുത്ത ക്ലൈമാക്സ്‌, അതും വളരെ ജനങ്ങളുടെ ഇടയില്‍ 15 മിനിറ്റ് സമയം അദ്ദേഹം വളരെ നല്ല പോലെ എടുത്തു.ലിജോ ക്ലൈമാക്സ്‌ , മിസ്സെന്‍സിന് വളരെ ഭംഗി ആയിട്ടു അദ്ദേഹം അറേഞ്ച് ചെയ്തു. ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഫാന്‍ ആയി മാറി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്