ആപ്പ്ജില്ല

Odiyan റിലീസിനുമുന്‍പ് നൂറുകോടി നേട്ടവുമായി ഒടിയൻ

മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്‍ ഡിസംബര്‍ 14 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെക്കത്തുകയാണ്

Samayam Malayalam 12 Dec 2018, 10:30 am
റിലീസിന് മുമ്പേ 100 കോടി നേട്ടവുമായി ഒടിയൻ. സംവിധായകൻ വിഎ ശ്രീകുമാറാണ് ഈ നേട്ടം ട്വിറ്ററിലൂടെ അറിയിച്ചത്. 100 കോടി രൂപ പ്രീ റിലീസ് ബിസിനസാണ് ഒടിയൻ നേടിയത്. റിലീസിന് മുന്‍പേ നൂറ് കോടി വാരിയിട്ടുള്ളത് 2.0 ബാഹുബലി എന്നീ ചിത്രങ്ങളാണ്
Samayam Malayalam DtySMOzUwAAAsBX



പ്രീ റിലീസ് ബിസിനസ് നേടിയ ചിത്രങ്ങളില്‍ എറ്റവും ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രവും ഒടിയനാണ്. ഡിസംബര്‍ 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നു. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ് വില്ലൻ രാവുണ്ണിയായി എത്തുന്നു. പീറ്റർ ഹെയിനിൻ്റെ ത്രില്ലടിപ്പിക്കുന്ന സംഘടന രംഗങ്ങളും ഒടിയനിലെ പ്രത്യോകതകളാണ്. പ്രേക്ഷകരെ കാത്തിരിക്കുന്ന വിസ്മയമാണ് ഒടിയനെന്നാണ് തിരക്കഥാകൃത്ത് ഹരികൃഷ്ണൻ വ്യക്തമാക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്