ആപ്പ്ജില്ല

ബോളിവുഡിൽ വില്ലനാകാൻ പൃഥ്വിരാജ്

പൃഥ്വി വീണ്ടും വില്ലനാകുന്നു. തന്റെ രണ്ടാം ബോളിവുഡ് ചിത്രമായ

TNN 8 Dec 2016, 8:40 pm
പൃഥ്വി വീണ്ടും വില്ലനാകുന്നു. തന്റെ രണ്ടാം ബോളിവുഡ് ചിത്രമായ 'നാം ഷബാന'യിലാണ് പൃഥ്വി വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബേബി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ശിവം നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്സി പന്നുവാണ് നായിക. ആദ്യ ഭാഗത്തിലെ നായകനായ അക്ഷയ് കുമാറും ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.
Samayam Malayalam prithviraj in bollywood with akshay kumar in baby prequel
ബോളിവുഡിൽ വില്ലനാകാൻ പൃഥ്വിരാജ്


മനോജ് വാജ്‌പേയും അനുപം ഖേറുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പൃഥ്വിയുടെ കഥാപാത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തമിഴ് ചിത്രമായ കാവ്യ തലൈവൻ, കനാ കണ്ടേൻ, തെലുങ്കു ചിത്രമായ പൊലീസ് പൊലീസ് എന്നിവയിൽ പൃഥ്വി വില്ലനായി മുമ്പ് അഭിനയിച്ചിട്ടുണ്ട്.അയ്യ എന്നതായിരുന്നു താരത്തിന്‍റെ ആദ്യ ബോളിവുഡ് ചിത്രം.

Prithviraj in Bollywood with Akshay Kumar in Baby prequel

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്