ആപ്പ്ജില്ല

പൃഥ്വിരാജും മംമ്തയും അഹാനയും; തമിഴിനും തെലുങ്കിനും പിന്നാലെ ‘അന്ധാധുന്’ മലയാളം പതിപ്പും?

റിപ്പോർട്ടുകൾ ശരിവെക്കുകയാണെങ്കിൽ പതിനെട്ടാം പടി എന്ന സിനിമയ്ക്ക് ശേഷം അഹാന കൃഷ്ണയും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാകും ഇത്

Samayam Malayalam 25 Nov 2020, 1:44 pm
ഏറെ പുരസ്കാരങ്ങൾ വാരിക്കൂട്ടി ബോളിവുഡിൻ്റെ അഭിമാനമായി മാറിയ ചിത്രമാണ് അന്ധാധുൻ. ഒരു ത്രില്ലര്‍ ചിത്രമായി ഒരുക്കിയ അന്ധാധുൻ സംവിധാനം ചെയ്തത് ശ്രീറാം രാഘവ് ആണ്. രാധികാ ആംപ്‍തെയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. വൻ വിജയമായി മാറുകയും ഏറെ പ്രേക്ഷക നിരൂപക പ്രശംസയും പിടിച്ചുവാങ്ങുകയും ചെയ്ത ചിത്രത്തിൻ്റെ തമിഴ് തെലുങ്ക് പതിപ്പുകൾ അണിയറയിൽ ഒരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം മലയാളത്തിലേക്കും റീമേക്കിനൊരുങ്ങുകയാണ് എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
Samayam Malayalam prithviraj sukumaran ahaana krishna mamtha mohandas to star in andhadhun malayalam remake says report
പൃഥ്വിരാജും മംമ്തയും അഹാനയും; തമിഴിനും തെലുങ്കിനും പിന്നാലെ ‘അന്ധാധുന്’ മലയാളം പതിപ്പും?

Also Read: നീ എന്നും എനിക്ക് വാവയാണ്; എന്റെ കുഞ്ഞുവാവ


‘അന്ധാധുന്‍’

ദേശീയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ബോളിവുഡ് ചിത്രം ‘അന്ധാധുന്‍’ മലയാളത്തിലൊരുക്കുന്നത് പ്രശ്‌സത ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രനാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ ഹിന്ദി പതിപ്പിൽ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച നായക കഥാപാത്രമായി പൃഥ്വിരാജാണ് എത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം

ചിത്രത്തിലെ പ്രകടനത്തിന് ആയുഷ്മാന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കിയപ്പോൾ മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ ദേശീയ പുരസ്‌ക്കാരങ്ങളും ചിത്രം ഏറ്റുവാങ്ങിയിരുന്നു. അതിനാൽ തന്നെ ചിത്രത്തിൻ്റെ റീമേക്കിൽ സിനിമാ പ്രേമികൾക്ക് വൻ പ്രതീക്ഷയാണുള്ളത്.

അഹാനയും മംമ്തയും?

ഹിന്ദി പതിപ്പിൽ സിമി സിന്‍ഹ എന്ന തബു അവതരിപ്പിച്ച കഥാപാത്രമായി മംമ്ത മോഹന്‍ദാസെത്തുമ്പോൾ രാധിക ആപ്‌തെ അവതരിപ്പിച്ച നബാ നടേഷ് എന്ന കഥാപാത്രമായി അഹാന കൃഷ്ണയും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോർട്ടുകൾ പ്രകാരം പഴയകാല നടന്‍ ശങ്കര്‍ ഈ ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്.

32 കോടി രൂപ ചെലവിട്ടായിരുന്നു നിര്‍മ്മാണം

2018ലാണ് അന്ധാധുൻ പ്രേക്ഷകരിലേക്കെത്തിയത്. 32 കോടി രൂപ ചെലവിട്ടായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ബോളിവുഡിലെ വന്‍ വിജയത്തിന് പിന്നാലെ അന്ധാധുൻ്റെ തെലുഗു റീമേക്ക് ഉണ്ടാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതിനു പിന്നാലെ പ്രശാന്തിനെ നായകനാക്കി ചിത്രം തമിഴിലും ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു.

സംവിധാനം രവി കെ. ചന്ദ്രന്‍

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, കണ്ണെഴുതി പൊട്ടും തൊട്ട്, ദില്‍ ചാഹ്താ ഹെ, മിന്‍സാരക്കനവ്, കോയി മില്‍ ഗയ, ഗജിനി തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രഹകനാണ് രവി കെ. ചന്ദ്രന്‍. ചിത്രത്തിൻ്റെ മലയാളം പതിപ്പിനെ സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മുതൽ ആരാധകർ ആകാംക്ഷയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്