ആപ്പ്ജില്ല

'പദ്മാവത്': നിർമാതാക്കൾ ഹർജിയുമായി സുപ്രീം കോടതിയിൽ

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ചിത്രം ഇപ്പോഴും നിരോധിച്ചിരിക്കുന്നത്

TNN 17 Jan 2018, 2:37 pm
ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത 'പദ്മാവതി'ന് നാലു സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ സുപ്രീം കോടതിയിൽ. നിർമാതാക്കളായ വിയകോം സമർപ്പിച്ച ഹർജി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.
Samayam Malayalam padmavat


സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശങ്ങൾ അനുസരിച്ചുള്ള മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടും റിലീസ് തടയുന്നുവെന്ന് നിർമാതാക്കൾ ഹർജിയിൽ പറയുന്നു. ഈ മാസം 25 ന് രാജ്യവ്യാപകമായി ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടു. ദീപിക പദുക്കോണും ഷാഹിദ് കപൂറും റൺവീർ സിങ്ങുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ചിത്രം ഇപ്പോഴും നിരോധിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്