ആപ്പ്ജില്ല

ബുക്കിങില്‍ ഹോളിവുഡ് സിനിമകളെ കടത്തിവെട്ടി ‘പുലിമുരുകന്‍’

മലയാളത്തിലെ പല റെക്കോർഡുകളും ഭേദിച്ച് പുലിമുരുകൻ വിജയകുതിപ്പ് തുടരുകയാണ്.

TNN 3 Nov 2016, 2:32 pm
മലയാളത്തിലെ പല റെക്കോർഡുകളും ഭേദിച്ച് പുലിമുരുകൻ വിജയകുതിപ്പ് തുടരുകയാണ്. ഇപ്പോൾ ബുക്കിങ്ങിൽ ഹോളിവുഡ് സിനിമകളെ വെട്ടി ന്യൂസിലാന്‍ഡിലും ഗള്‍ഫ് രാജ്യങ്ങളിലും പുലിമുരുകന്‍ മുന്നേറുന്നതായാണ് റിപ്പോർട്ട്. യുഎഇ, ഒമാന്‍, കുവൈറ്റ്, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളിലായി എഴുപതോളം തിയേറ്ററുകളിലാണ് പുലിമുരുകന്‍ റിലീസ് ചെയ്യുന്നത്.
Samayam Malayalam pulimurugan breaks record in advance booking than holywood movies
ബുക്കിങില്‍ ഹോളിവുഡ് സിനിമകളെ കടത്തിവെട്ടി ‘പുലിമുരുകന്‍’


ന്യൂസിലാന്‍ഡിൽ ഹോയ്റ്റ്‌സ് സിനിമാസില്‍ ആണ് പുലിമുരുകന്‍ പ്രദ‍ർശനത്തിനെത്തുന്നത്.
അഡ്വാന്‍സ്ഡ് റിസര്‍വേഷന്‍ വിവരങ്ങള്‍ അനുസരിച്ച് ഹോളിവുഡ് ചിത്രങ്ങളായ ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്, അക്കൗണ്ടന്റ് എന്നിവയേക്കാള്‍ ഏറെ മുമ്പിലാണ് പുലിമുരുകന്റെ ബുക്കിങ്.

ബഹറിനിൽ നടക്കുന്ന ഫാൻസ് ഷോയ്ക്ക് സംവിധായകൻ വൈശാഖ് അതിഥിയായി എത്തും. മുരുകതാണ്ഡവം എന്ന് പേരിട്ടിരിക്കുന്ന ഈ ഷോയ്ക്ക് മോഹന്‍ലാല്‍ വീഡിയോയിലൂടെ ആശംസ അറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും ലാല്‍ കെയറും ചേര്‍ന്നാണ് പ്രത്യേക ഷോ നടത്തുന്നത്.



Pulimurugan breaks record in advance booking than Holywood movies

പുലിമുരുകൻ റിവ്യൂ: ഇതൊരു പു'പ്പുലി മുരുക'താണ്ഡവം.... സിനിമ റിവ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്