ആപ്പ്ജില്ല

പുലിമുരുകൻ തമിഴ് പതിപ്പിന് ഇനി മണിക്കൂറുകൾ മാത്രം

മുന്നൂറോളം വരുന്ന തിയേറ്ററുകളിലാണ് തമിഴ് പതിപ്പിന്‍റെ പ്രദർശനം നടത്തുക എന്നാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം അറിയിച്ചത്.

TNN 15 Jun 2017, 6:29 pm
പുലിമുരുകൻ തമിഴ് പതിപ്പിന് വമ്പൻ റിലീസാണ് തമിഴ് നാട്ടിൽ ഒരുക്കിയിരിക്കുന്നത്. നൂറോളം സെന്‍ററുകളിൽ മാത്രമായിരിക്കും റിലീസെന്ന് കരുതിയിരുന്നതെങ്കിൽ തെറ്റി, ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിയാണ് പുലിമുരുകൻ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്നത്. മുന്നൂറോളം വരുന്ന തിയേറ്ററുകളിലാണ് തമിഴ് പതിപ്പിന്‍റെ പ്രദർശനം നടത്തുക എന്നാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം അറിയിച്ചത്.
Samayam Malayalam pulimurugan tamil version to have a record release
പുലിമുരുകൻ തമിഴ് പതിപ്പിന് ഇനി മണിക്കൂറുകൾ മാത്രം


മോഹൻലാൽ തന്നെ ഡബ്ബിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് തിയേറ്ററുകാരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി. മന്യം പുലി എന്ന പേരിൽ തെലുങ്കിലും ചിത്രമിറക്കിയിരുന്നു. മികച്ച പ്രതികരണം തന്നെയായിരുന്നു തെലുങ്കിൽ നിന്നും ലഭിച്ചത്. മന്യംപുലിയുടെ റിലീസ് ദിന കളക്ഷൻ പുലിമുരുകനെയും കടത്തിവെട്ടിയിരുന്നു. ആദ്യ ദിനത്തിൽ പുലിമുരുകന് 4.06 കോടിയാണ് ലഭിച്ചതെങ്കിൽ മന്യംപുലി 5 കോടി കളക്ഷൻ നേടിയെടുത്തു. ഇന്ത്യയിലൊട്ടാകെ 331 തിയേറ്ററുകളിലായി ഓക്ടോബർ 7 നായിരുന്നു പുലിമുരുകന്‍റെ റിലീസ്.

Pulimurugan Tamil Version To Have A Record Release

Pulimurugan is all set to conquer new areas, as well. Reportedly, the Tamil dubbed version of Pulimurugan is gearing up for a grand release in Tamil Nadu regions on June 16, 2017.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്