ആപ്പ്ജില്ല

'അയാള്‍ സ്ത്രീകളെ ഉപയോഗിക്കുന്നത് എനിക്കറിയാമായിരുന്നു'

കുറ്റസമ്മതം നടത്തി 'കിൽ ബിൽ' സംവിധായകൻ ടറാൻ്റിനോ...

TNN 20 Oct 2017, 1:42 pm
ഹോളിവുഡ് പ്രൊഡ്യൂസര്‍ ഹാര്‍വി വെയ്‍ന്‍സ്റ്റീന്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്ന കുറ്റസമ്മതവുമായി സംവിധായകന്‍ ക്വിന്‍റിന്‍ ടറാന്‍റിനോ.
Samayam Malayalam quentin tarantino knew harvey weinstein sexual misconduct
'അയാള്‍ സ്ത്രീകളെ ഉപയോഗിക്കുന്നത് എനിക്കറിയാമായിരുന്നു'


'ഞാന്‍ ചെയ്‍തതില്‍ അധികം എനിക്ക് ചെയ്യാനാകുമായിരുന്നു.' പള്‍പ് ഫിക്ഷന്‍ സംവിധാനം ചെയ്‍ത ടറാന്‍റിനോ അമേരിക്കന്‍ ദിനപത്രം, ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

അമേരിക്കന്‍ സിനിമയിലെ അതികായന്മാരില്‍ ഒരാളായ ഹാര്‍വി വെയ്‍ന്‍സ്റ്റീന്‍ ദശാബ്‍ദങ്ങളോളം വിവിധ നടിമാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ് ആണ് പുറത്തുകൊണ്ടുവന്നത്. സിനിമയില്‍ കരിയര്‍ മോഹിച്ച് എത്തിയ നിരവധിപേരെ വെയ്‍ന്‍സ്റ്റീന്‍ ചൂഷണം ചെയ്‍തു. മുന്‍നിര നടി റീസ് വിതര്‍സ്‍പൂണ്‍ ഉള്‍പ്പെടെ നിരവധി പേരാണ് വെയ്‍ന്‍സ്റ്റീന് എതിരെ ആരോപണങ്ങളുമായി എത്തിയത്.

ആദ്യ സിനിമ മുതല്‍ ക്വിന്‍റിന്‍ ടറാന്‍റിനോ വെയ്‍ന്‍സ്റ്റീനോട് സഹകരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഹിറ്റ് സിനിമകള്‍, റിസര്‍വോയര്‍ ഡോഗ്‍സ്‍, പള്‍പ് ഫിക്ഷന്‍, കില്‍ ബില്‍ എന്നിവയുടെ നിര്‍മാതാവ് വെയ്‍ന്‍സ്റ്റീന്‍ ആയിരുന്നു.

Quentin Tarantino knew Harvey Weinstein sexual misconduct

Quentin Tarantino said he has known for decades about Harvey Weinstein's alleged sexual misconduct reports The New York Times.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്