ആപ്പ്ജില്ല

രാഹുൽ മാധവ് നായകനാകുന്ന 'സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍' തുടങ്ങി

കൈലാഷ്, ജാഫർ ഇടുക്കി, ടിനി ടോം, രാജേഷ് ശർമ്മ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്

Samayam Malayalam 21 Sept 2020, 5:16 pm
രാഹുല്‍ മാധവും പുതുമുഖം കാര്‍ത്തിക സുരേഷും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'സൺ ഓഫ് ഗ്യാങ്സ്റ്റർ' ചിത്രീകരണം ആരംഭിച്ചു. നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊടുങ്ങല്ലൂരിലാണ് ഷൂട്ട് നടക്കുന്നത്. കെെലാഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡൊമിനിക്, ജെസ്സി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍.
Samayam Malayalam son of gangster


Also Read: ലക്ഷദ്വീപില്‍ മികച്ച ചികിത്സാ സൗകര്യങ്ങളില്ല; ചികിത്സ കിട്ടാതെ മരിച്ച സ്വന്തം പിതാവിന്‍റെ ദുരനുഭവം പങ്കിട്ട് സംവിധായിക ഐഷ

2009ൽ അതേ നേരം അതേ ഇടം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയലോകത്തേക്കെത്തിയ രാഹുൽ മാധവ് മലയാളം, തമിഴ്, കന്നഡ, തുളു ഭാഷകളിലായി ഇതിനകം നിരവധി സിനിമകളിൽ സഹനടനായും നായകനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസാണ് ഒടുവിലായി അഭിനയിച്ച ചിത്രം. ഞാൻ മല്ലു, ബ്ലൂ വെയ്ൽ, ഓക്സിജൻ തുടങ്ങിയവയാണ് രാഹുൽ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

Also Read: നിവിന്‍ പോളി നിരസിച്ചു, ദിലീപിനേയും കാണാനില്ല, മേജര്‍ രവിയുടെ സിനിമയില്‍ നായകനായി പൃഥ്വിരാജ് എത്തുമോ?

ആര്‍ കളേഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന സൺ ഓഫ് ഗ്യാങ്സറ്ററിന്‍റെ ഛായാഗ്രഹണം പാപ്പിനുവാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം ശ്രീഹരി കെ നായര്‍, എഡിറ്റര്‍ മനു ഷാജു, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍ പൗലോസ് കുറുമറ്റം, കല ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ് പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം പ്രദീപ് തിരുവല്ലം, സ്റ്റില്‍സ് മോഹന്‍ സുരഭി, പരസ്യകല ഡി കെ ക്രിയേഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ സുജേഷ് ആനി ഈപ്പന്‍, അസ്സാേസിയേറ്റ് ഡയറക്ടര്‍ മനീഷ് തോപ്പില്‍, സ്ക്രിപ്റ്റ് അസോസിയേറ്റ് എഡ്വിന്‍ സി കെ, അസിസ്റ്റന്‍റ് ഡയറക്ടര്‍ വിഷ്ണു രവി, ജെസ്സിം, വിന്‍റോ വയനാട്, ഫിനാന്‍സ് കണ്‍ട്രോളര്‍ സുമിത്ത്, ആക്ഷന്‍ മാഫിയ ശശി, പ്രൊഡക്ഷന്‍ മാനേജര്‍ മിഥുന്‍ കൊടുങ്ങല്ലൂര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്