ആപ്പ്ജില്ല

'സൺ ഓഫ് അലിബാബ നാൽപ്പത്തൊന്നാമൻ' മെയ് മാസത്തിൽ തീയേറ്ററുകളിലേക്ക്

നിരവധി താരങ്ങൾ ഒരുമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നെജീബലിയാണ്

Samayam Malayalam 27 Apr 2022, 6:16 pm
നെജീബലി സംവിധാനം ചെയ്യുന്ന 'സൺ ഓഫ് അലി ബാബ നാൽപ്പത്തൊന്നാമൻ' മെയ് മാസം തീയേറ്ററുകളിൽ എത്തുന്നു. ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ ഗുഡ് വിൽ എന്‍റര്‍ടെയ്ൻമെന്‍റ് യൂട്യുബ് ചാനലിലൂടെ പുറത്തു വിട്ടത് വൈറൽ ആയി കഴിഞ്ഞു.
Samayam Malayalam movie.


Also Read: അമ്പരപ്പിക്കുന്ന മേക്കോവറിൽ കുഞ്ചാക്കോ ബോബനും ഗായത്രിയും; 'ന്നാ താൻ കേസ് കൊട്' ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ

രാഹുൽ മാധവ്, സുനിൽ സുഖദ, ദിനേശ് പ്രഭാകർ, കിരൺരാജ്, വി .കെ. ബൈജു, അനീഷ് രവി, അനഘ ജാനകി, അനിയപ്പൻ, ബിനീഷ് ബാസ്റ്റിൻ, ഹരിശ്രി ബ്രിജേഷ് തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട് .
പ്രമേയത്തിലെ പുതുമ തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ആകർഷണമെന്നാണ് ട്രെയിലര്‍ സമ‍ർഥിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം വി.വി. വിനയനും ഗാനരചന എങ്ങണ്ടിയൂർ ചന്ദ്ര ശേഖരനും
ക്യാമറ നെജീബ് ഷായും സംഘട്ടനം ബ്രൂസ്‌ലി രാജേഷും നിർവഹിച്ചിരിക്കുന്നു. ഷബരീഷ് സംഗീതം പകർന്ന്, അക്ബർ ഖാൻ പാടിയ വെയിൽ മറഞ്ഞു എന്ന ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടു.ചിത്രം ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തിയറ്ററുകളിൽ എത്തിക്കുന്നു. വാർത്തകൾ ഏബ്രഹാം ലിങ്കൺ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്