ആപ്പ്ജില്ല

കരണമടിച്ച്‌ പൊട്ടിക്കും; ലാല്‍ ജോസിനെതിരെ രാഹുല്‍

ലാല്‍ ജോസിനെ കൈയകലത്തില്‍ കിട്ടിയാല്‍ കരണം നോക്കി ഒന്ന് പൊട്ടിക്കുമെന്ന് രാഹുല്‍

TNN 29 Sept 2017, 10:13 pm
നടന്‍ ദിലീപിന്റെ പുതിയ ചിത്രം 'രാമലീല'യുടെ വിജയം ജനകീയ കോടതിയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയാണെന്ന് അഭിപ്രായപ്പെട്ട ലാല്‍ ജോസിനെതിരെ കിസ്സ് ഓഫ് ലവ് സംഘാടകന്‍ രാഹുല്‍ പശുപാലന്‍. ലാല്‍ ജോസിനെ കൈയകലത്തില്‍ കിട്ടിയാല്‍ കരണം നോക്കി ഒന്ന് പൊട്ടിക്കുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സംവിധായകന്റെ കരണത്തടിച്ചതിന്റെ പേരില്‍ കേസെടുത്താല്‍ താന്‍ അത് സഹിക്കുമെന്നും ,ഇനി മറ്റാരെങ്കിലമാണ് പൊട്ടിക്കുന്നതെങ്കില്‍ അവര്‍ക്ക് താനൊരു മാലയിടുമെന്നും രാഹുല്‍ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ഇന്നലെ പുറത്തിറങ്ങിയ രാമലീല എന്ന ചിത്രത്തിന് ലഭിച്ച സ്വീകാര്യത ജനകീയ കോടതിയിലെ നടന്റെ വിജയമാണെന്നുള്ള വാര്‍ത്ത ഷെയര്‍ ചെയ്തതിന് ലാല്‍ ജോസിനെതിരെ ഒട്ടേറെയാളുകള്‍ രംഗത്ത് എത്തിയിരുന്നു.
Samayam Malayalam rahul pasupalan against lal jose
കരണമടിച്ച്‌ പൊട്ടിക്കും; ലാല്‍ ജോസിനെതിരെ രാഹുല്‍



rahul pasupalan against lal jose

rahul pasupalan against lal jose on ramaleela controversy.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്