ആപ്പ്ജില്ല

രജനികാന്തിന്‍റെ 'കാലാ': പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി

മുംബൈ ധാരാവിയിലും പരിസര പ്രദേശത്തുമായി ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്

TNN 29 May 2017, 4:00 pm
രജനികാന്ത് നായകനാകുന്ന 'കാലാ കരികാല'ന്‍റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. കബാലിക്ക് ശേഷം രജനികാന്ത്-പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. മുംബൈ ധാരാവിയിലും പരിസര പ്രദേശത്തുമായി ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചെന്നൈ, തിരുനെല്‍വേലി എന്നിവിടങ്ങളിലായി ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കും. ഹുമ ഖുറേഷി, സമുദ്രക്കനി. അഞ്ജലി പാട്ടീല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
Samayam Malayalam rajinikanth new tamil movie kaala karikalan shooting progressing
രജനികാന്തിന്‍റെ 'കാലാ': പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി




തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനാകുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനി അവതരിപ്പിക്കുന്നത്. വുണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ രജനിയുടെ മരുമകനും നടനുമായ ധനുഷാണ് 'കാലാ കരികാലൻ' നിര്‍മിക്കുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രമെത്തുക.





rajinikanth new tamil movie kaala karikalan shooting progressing

rajinikanth pa-ranjith new tamil movie kaala karikalan shooting progressing in dharawi

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്