ആപ്പ്ജില്ല

രജനികാന്ത് നായകനാകുന്ന നൂറ്റി അറിപത്തിനാലാം ചിത്രം 'കാല'

പാ രഞ്ജിത് ഒരുക്കുന്ന പുതിയ സിനിമക്ക് കാല എന്നാണ് പേരിട്ടിരിക്കുന്നത്

TNN 25 May 2017, 1:20 pm
സൂപ്പർഹിറ്റ് ചിത്രമായ കബാലിക്ക് ശേഷം രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമെത്തുന്നു. പാ രഞ്ജിത് ഒരുക്കുന്ന പുതിയ സിനിമക്ക് 'കാല' എന്നാണ് പേരിട്ടിരിക്കുന്നത് ധനുഷാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ ധനുഷാണ് ചിത്രം നിർമിക്കുന്നത്. രജനികാന്തിന്‍റെ നൂറ്റിഅറുപത്തിനാലാം ചിത്രമാണ് 'കാലാ'.
Samayam Malayalam rajinikanths next titled kaala karikaalan
രജനികാന്ത് നായകനാകുന്ന നൂറ്റി അറിപത്തിനാലാം ചിത്രം 'കാല'



Wunderbar films presents .. superstar Rajinikanth in and as #thalaivar164 pic.twitter.com/rUrMWCYNkJ — Dhanush (@dhanushkraja) May 25, 2017
ചിത്രത്തില്‍ ഒരു അധോലോകനായകനായാണ് രജനി എത്തുക. കബാലിയിൽ മലേഷ്യ തട്ടകമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക നായകനായിരുന്നെങ്കില്‍ കാലായിലെ നായകന് മുംബൈയാണ് തട്ടകം. ചിത്രത്തിനായി കിടിലൻ സെറ്റാണ് ഒരുങ്ങുന്നത്. ഹാജി മസ്താന്‍റെ ജീവിതമാണ് ചിത്രമെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങൾ ചൂടുപിടിച്ചിരുന്നു. എന്നാല്‍ ഈ വിവാദങ്ങളുടെ കാരണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അണിയറപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി. കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് ശ്രീകർ പ്രസാദാണ് എഡിറ്റിങ്ങ്. ദിലിപ് സുബ്രഹ്മണ്യനാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

Rajinikanth's next titled Kaala Karikaalan

Dhanush took to Twitter to unveil the first look poster of superstar Rajinikanth's forthcoming film titled Kaala Karikaalan.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്