ആപ്പ്ജില്ല

ഷാരൂഖിന് ഉപദേശവുമായി രാം ഗോപാൽ വർമ

ഷാരൂഖ് മറ്റൊരു കമൽഹാസനായി മാറുകയാണെന്ന് രാം ഗോപാല്‍ വര്‍മ

TNN 26 Apr 2016, 2:58 pm
ഷാരൂഖ് മറ്റൊരു കമൽഹാസനായി മാറുകയാണെന്ന് രാം ഗോപാല്‍ വര്‍മ. ഷാരൂഖ് ഖാന്‍ ഇപ്പോള്‍ സാധാരണക്കാരനായ ആരാധകനായും കുള്ളനായുമൊക്കെ അഭിനയിക്കുകയാണ്. ഇതു പോലെ തന്നെയാണ് കമൽ ഹാസനും ചെയ്തത്. ഇത്തരം മണ്ടത്തരങ്ങള്‍ മൂലമാണ് കമൽഹാസന് താരപദവി നഷ്ടമായതെന്നും ആർ.ജി.വി. പറഞ്ഞു.
Samayam Malayalam ram gopal varma advices srk
ഷാരൂഖിന് ഉപദേശവുമായി രാം ഗോപാൽ വർമ


താമസിയാതെ ഷാരൂഖും കമലിന്‍റെ ഗതി തന്നെയാകുമെന്നാണ് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. ഒരു കാലത്ത് രജനിയ്ക്കൊപ്പം നില്‍ക്കുന്ന നടനായിരുന്നു കമല്‍. എന്നാല്‍ സ്വന്തം അഭിനയ പരീക്ഷണങ്ങൾ കൊണ്ടാണ് അദ്ദേഹം സ്വന്തം താരപദവി നഷ്ടപ്പെടുത്തിയത്. തെറ്റായ ഉപദേശകരുടെ വാക്കുകള്‍ ഷാരൂഖ് ഇനിയെങ്കിലും മുഖവിലയ്ക്ക് എടുക്കരുതെന്നും വര്‍മ ഉപദേശിക്കുന്നുണ്ട്.

രജനീകാന്ത് ഇപ്പോഴും സൂപ്പര്‍സ്റ്റാറായി നില്‍ക്കുന്നത് അദ്ദേഹം രജനീകാന്തായി നില്‍ക്കുന്നതു കൊണ്ടാണ്. അതേപോലെ ഷാരൂഖ് ഷാരൂഖായിത്തന്നെ നില്‍ക്കണമെന്നും മറ്റാരുമാവാന്‍ ശ്രമിക്കരുതെന്നുമാണ് രാം ഗോപാല്‍ വര്‍മയുടെ ഉപദേശം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്