ആപ്പ്ജില്ല

മോഹന്‍ലാലിനൊപ്പം റാണ ദഗുപതി മലയാളത്തിലേക്ക്

കീര്‍ത്തിചക്രയുടെ തുടര്‍ഭാഗമായി മേജര്‍ രവി ഒരുക്കുന്ന പട്ടാളചിത്രത്തിലാണ് മോഹന്‍ലാലും റാണ ദഗുപതിയും ഒന്നിക്കുക.

TNN 9 Aug 2016, 1:41 pm
തെന്നിന്ത്യന്‍ സൂപ്പര്‍താരം റാണ ദഗുപതി മലയാളത്തിലേക്ക്.
Samayam Malayalam rana daggubati acting in malayalam
മോഹന്‍ലാലിനൊപ്പം റാണ ദഗുപതി മലയാളത്തിലേക്ക്

കീര്‍ത്തിചക്രയുടെ തുടര്‍ഭാഗമായി മേജര്‍ രവി ഒരുക്കുന്ന പട്ടാളചിത്രത്തിലാണ് മോഹന്‍ലാലും റാണ ദഗുപതിയും ഒന്നിക്കുക. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മേജര്‍ മഹാദേവനൊപ്പം മറ്റൊരു ആര്‍മി ഉദ്യോഗസ്ഥനായാണ് റാണ എത്തുക.

ബാഹുബലി 2 സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് റാണ. അതിന് ശേഷമാകും മലയാളത്തിലെത്തുക. സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ അവസാനം തുടങ്ങാനാണ് പദ്ധതി.

ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസിനെത്തിക്കാനാണ് പദ്ധതി.
മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പിലാകും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുത. 1971 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധമാണ് പ്രമേയം. രണ്ടു രാജ്യവുമായുള്ള ബാറ്റില്‍ ടാങ്ക് യുദ്ധമാണ് പ്രധാനമായും ചിത്രീകരിക്കുക. രാജസ്ഥാന്‍, കേരളം, ഉഗാണ്ട എന്നിവയാണ് ലൊക്കേഷന്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്