ആപ്പ്ജില്ല

'മിനിമം മോഹന്‍ലാലെങ്കിലും വേണം'; കടുവകള്‍ക്കെതിരെ യഥാര്‍ത്ഥ കുറുവച്ചന്‍

തന്റെ വേഷം മിനിമം മോഹന്‍ലാലെങ്കിലും ചെയ്യണമെന്നാണ് കുറുവച്ചന്റെ ആഗ്രഹം

Samayam Malayalam 14 Jul 2020, 3:02 pm
പൃഥ്വിരാജ് ചിത്രം കടുവയും സുരേഷ് ഗോപിയുടെ 250-ാം ചിത്രവും വീണ്ടും പ്രതിസന്ധിയില്‍. സിനിമകള്‍ പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ച് യഥാര്‍ത്ഥ കുറുവച്ചന്‍ രംഗത്ത് എത്തിയതോടെയാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. നേരത്തെ സുരേഷ് ഗോപി ചിത്രത്തിനെതിരെ കടുവയുടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍.
Samayam Malayalam real life kuruvachan comes against making of films kaduva and sg 250
'മിനിമം മോഹന്‍ലാലെങ്കിലും വേണം'; കടുവകള്‍ക്കെതിരെ യഥാര്‍ത്ഥ കുറുവച്ചന്‍


Also Read: കണ്ടിട്ട് അമ്മയുടെ ഛായയുണ്ടല്ലോ... അതാരാ? മകന് അച്ഛന്‍ മാത്രമാണ് സിനിമാതാരമെന്ന് സംയുക്ത

രണ്ട് സിനിമകളും അനുവദിക്കില്ല

തന്റെ ജീവിതം സിനിമയാക്കുന്നതില്‍ എതിര്‍പ്പുമായി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ രംഗത്ത് എത്തുകയായിരുന്നു. രണ്ട് ചിത്രങ്ങളോടും യോജിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം നിലപാട് അറിയിച്ചത്.

മിനിമം മോഹന്‍ലാലെങ്കിലും

വര്‍ഷങ്ങള്‍ക്ക് മുമ്പെ രഞ്ജി പണിക്കര്‍ക്ക് തന്റെ ജീവിതം സിനിമയാക്കാന്‍ അനുമതി നല്‍കിയിരുന്നു. അത് വാക്കാല്‍ നല്‍കിയ സമ്മതമായിരുന്നു. അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച രണ്ടും എടുക്കാന്‍ അനുവദിക്കില്ലെന്നും കുറുവച്ചന്‍ പറയുന്നു.തന്റെ വേഷം മിനിമം മോഹന്‍ലാലെങ്കിലും ചെയ്യണമെന്നാണ് കുറുവച്ചന്റെ ആഗ്രഹം.

ആദ്യം പ്രഖ്യാപിച്ച് കടുവ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കെെലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 8 വര്‍ഷത്തിന് ശേഷമാണ് ഷാജി കെെലാസ് സംവിധാനം ചെയ്യുന്നത്. കടുവയായിരുന്നു ആദ്യം പ്രഖ്യാപിച്ചതും. ഇതിനിടെയാണ് സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് ചിത്രം പ്രഖ്യാപിക്കുന്നത്.

Also Read: ഷൂട്ടിങ് സെറ്റിൽ മൊട്ടിട്ട പ്രണയം, 2009ലെ മകൻ്റെ വിയോഗം; 'ഒടുവിൽ അവൾ പോയി'; ഹൃദയം കൊണ്ടെഴുതി ജോൺ!

കോടതി കയറിയ കടവയും എസ്ജി 250ഉം

കടുവിയിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേരും കഥാ പശ്ചാത്തലവുമാണ് സുരേഷ് ഗോപി ചിത്രത്തിന്റേതുമെന്ന് ചൂണ്ടിക്കാണിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ കടുവയ്ക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്