ആപ്പ്ജില്ല

തെലുങ്കില്‍ മഞ്ജുവിന്റെ പ്രിയദര്‍ശിനിയെ അവതരിപ്പിക്കുക നയന്‍താര; പ്രഖ്യാപനം ഉടന്‍

നേരത്തെ തൃഷയായിരിക്കും പ്രിയദര്‍ശിനി രാംദാസ് ആയി എത്തുകയെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Samayam Malayalam 17 Jan 2021, 10:31 am
മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് മുന്നേറിയത്. പിന്നാലെ ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കില്‍ ലൂസിഫറിന്റെ റീമേക്ക് അവകാശം ചിരഞ്ജീവി സ്വന്തമാക്കിയത് വലിയ ആവേശമായി മാറിയിരുന്നു. മോഹന്‍ലാല്‍ ചെയ്ത വേഷത്തില്‍ സൂപ്പര്‍താരം എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
Samayam Malayalam reports says nayanthara will play the role of manju warrier in lucifer telugu remake
തെലുങ്കില്‍ മഞ്ജുവിന്റെ പ്രിയദര്‍ശിനിയെ അവതരിപ്പിക്കുക നയന്‍താര; പ്രഖ്യാപനം ഉടന്‍


Also Read: കങ്കണയ്ക്ക് ഇറോട്ടോമാനിയ, ഹൃത്വിക്കിനോട് അമിതമായ ലെെംഗികാസക്തി; അര്‍ണബിന്റെ ചാറ്റില്‍ കങ്കണയെ കുറിച്ച്

സ്റ്റീഫനായി ചിരഞ്ജീവി

തെലുങ്കില്‍ ചിരഞ്ജീവി മോഹന്‍ലാലിന്റെ വേഷത്തില്‍ എത്തുമെന്നത് ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയായിരുന്നു. പ്രശസ്ത സംവിധായകന്‍ സുകുമാര്‍ ആണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ആകട്ടെ രാം ചരണ്‍ തേജയും. എന്നാല്‍ ആരാധകരുടെ ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നില്ല.

മഞ്ജുവിന് പകരം ആര്?

ആരായിരിക്കും മഞ്ജു അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസിനെ തെലുങ്കില്‍ അവതരിപ്പിക്കുക എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഇതിനോടകം തന്നെ പല താരങ്ങളുടേയും പേരുകള്‍ ഉയര്‍ന്നു വന്നു കഴിഞ്ഞു. മഞ്ജുവിന്റെ വേഷം ചെയ്യാന്‍ സുഹാസിനി, വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു, രമ്യാ കൃഷ്ണന്‍ തുടങ്ങി നിരവധി നടിമാരെ പരിഗണിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആ വേഷത്തില്‍ നയന്‍താര

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ വേഷത്തില്‍ നയന്‍താര എത്തുമെന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തൃഷയായിരിക്കും പ്രിയദര്‍ശിനി രാംദാസ് ആയി എത്തുകയെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read: 'നീയൊക്കെ കൂടി എന്നെ നശിപ്പിക്കും'! പ്രതീക്ഷ നൽകി 'അനുഗ്രഹീതൻ ആന്‍റണി' ട്രെയിലര്‍

നയന്‍താര സമ്മതം മൂളി

നയന്‍താരയെ സംവിധായകന്‍ സമീപിച്ചിരുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ നയന്‍താര സമ്മതിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 21 മുതല്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് പൃഥ്വിരാജും ടീമും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്