ആപ്പ്ജില്ല

ഫിലിം ഫെയര്‍ ഒടിടി അവാര്‍ഡ്സ്: നോമിനേഷനില്‍ റോഷനും നിത്യയും നീരജും

കൊവിഡ് പ്രത്യേക സാഹചര്യത്തിൽ ഒടിടി സിനിമകൾക്കും വെബ് സീരിസുകൾക്കും ലഭിക്കുന്ന വലിയ പിന്തുണ കണക്കിലെടുത്താണ് ഇക്കുറി ഡിജിറ്റൽ സ്റ്റാർസിന് പുരസ്കാരങ്ങൾ നൽകാനായി ഒരുങ്ങുന്നത്

Samayam Malayalam 25 Nov 2020, 9:53 am
ഇന്ത്യയിലെ ജനപ്രിയ സിനിമ മാഗസിനായ ഫിലിം ഫെയര്‍ ഇക്കുറി ഒടിടി അവാ‍ർഡ്സ് നൽകാനൊരുങ്ങുകയാണ്. 30 കാറ്റഗറികളിലായാണ് ഇക്കുറി പുരസ്കാരങ്ങള്‍ നൽകുന്നത്. ഫ്ലൈഎക്സ് ഫിലിം ഫെയർ ഒടിടി അവാര്‍‍ഡ്സിൽ ഇക്കുറി മലയാളത്തില്‍ നിന്നും റോഷന്‍ മാത്യു, നീരജ് മാധവ്, നിത്യ മേനോന്‍ തുടങ്ങിയവര്‍ക്കും നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്.
Samayam Malayalam ott.


Also Read: ബോളിവുഡിൽ സജീവമാകാൻ അമ്രിൻ ഖുറേഷി; മലയാളത്തിലെത്താൻ മോഹം

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ഡ് എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനുള്ള നോമിനേഷനിൽ റോഷന്‍ മാത്യു ഇടം നേടിയിരിക്കുന്നത്. മനോജ് ബാജ്പേയി, പ്രിയാമണി തുടങ്ങിയവര്‍ ശ്രദ്ധേയ വേഷത്തിലെത്തിയ ഫാമിലി മാന്‍ എന്ന വെബ് സീരീസിലെ അഭിനയത്തിനാണ് മികച്ച സഹ നടനുള്ള നോമിനേഷനിൽ നീരജ് മാധവ് ഇടം പിടിച്ചിരിക്കുന്നത്. അഭിഷേക് ബച്ചനോടൊപ്പം ബ്രീത് എന്ന വെബ് സീരീസിലെ അഭിനയത്തിനാണ് നടി നിത്യ മേനോന് മികച്ച നടിയ്ക്കുള്ള നോമിനേഷൻ ലഭിച്ചിരിക്കുന്നത്.
View this post on Instagram A post shared by Filmfare (@filmfare)

Also Read: 'സ്നേഹക്കൂടാരത്തിനുള്ളിലെ ഇണക്കിളികളും പരിവാരവും!'; സകുടുംബം സ്നേഹാർദ്രനായി ടൊവിനോ, വൈറലായി ചിത്രം!

ഈ പ്രത്യേക സാഹചര്യത്തിൽ ഒടിടി കണ്ടന്‍റിനോട് സിനിമാ പ്രേമികള്‍ക്കുള്ള വിശേഷ താത്പര്യം പരിഗണിച്ചാണ് ഇക്കുറി ഒടിടി അവാര്‍ഡ്സ് നൽകുന്നത്. 30 വിഭാഗങ്ങളിലായാണ് നോമിനേഷനുകള്‍. മികച്ച നടന്‍, നടി, സംവിധാനം തുടങ്ങിയ വിഭാഗങ്ങളോടൊപ്പം നിരൂപക പ്രശംസ നേടിയ പ്രകടനങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കുന്നുണ്ട്. കോമഡി കണ്ടന്‍റുകള്‍ക്ക് മികച്ച ഹാസ്യ നടന്‍, നടി, സീരീസ്, സിനിമ തുടങ്ങിയ വിഭാഗങ്ങളിലും നോമിനേഷനുകളുണ്ട് താനും. പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്