ആപ്പ്ജില്ല

ഇടമേ നഷ്​ടമായുള്ളൂ, സ്വത്വം അടിയറവുവെച്ചിട്ടില്ല: സൊകുറൊവ്

ജ​നി​ച്ച ഇ​ടം ന​ഷ്​​ട​പ്പെ​ട്ട​വ​നാണ്​ ഞാന്‍. ഭ​ര​ണ​കൂ​ട​ത്തി​ന്​ ദ​ഹി​ക്കാ​ത്ത എ​​െന്‍റ സി​നി​മ​ക​ള്‍ റ​ഷ്യ​യി​ല്‍ ടി.​വി​യി​ല്‍​പോ​ലും കാ​ണി​ക്കാ​റി​ല്ല

TNN 14 Dec 2017, 10:44 pm
തിരുവനന്തപുരം: 'ജ​നി​ച്ച ഇ​ടം ന​ഷ്​​ട​പ്പെ​ട്ട​വ​നാണ്​ ഞാന്‍. ഭ​ര​ണ​കൂ​ട​ത്തി​ന്​ ദ​ഹി​ക്കാ​ത്ത എ​​െന്‍റ സി​നി​മ​ക​ള്‍ റ​ഷ്യ​യി​ല്‍ ടി.​വി​യി​ല്‍​പോ​ലും കാ​ണി​ക്കാ​റി​ല്ല. 'അ​ങ്ങ​നെ നോ​ക്കുമ്പോൾ റ​ഷ്യ​ന്‍ സി​നി​മാ​ലോ​ക​ത്തും ഇ​ടം ന​ഷ്​​ട​പ്പെ​ട്ട​വ​നാ​ണ്​ ഞാ​ന്‍. ഭ​ര​ണ​കൂ​ട സേ​വ​ക​രാ​യ ചി​ല​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്​ റ​ഷ്യ​ന്‍ സി​നി​മ. എ​ന്നെ അ​തി​ന്​ കി​ട്ടി​ല്ല. തെ​ക്കു​കി​ഴ​ക്ക​ന്‍ സൈ​ബീ​രി​യ​യി​ലെ എൻ്റെ ജ​ന്മ​ഗ്രാ​മം ഒ​രു വൈ​ദ്യു​തി പ​ദ്ധ​തി വ​ന്ന​പ്പോ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട​താ​ണ്. ഇ​ട​മേ ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ള്ളൂ. സ്വ​ത്വം ഞാ​ന്‍ അ​ടി​യ​റ​വു​വെ​ച്ചി​ട്ടി​ല്ല' - വി​ഖ്യാ​ത റ​ഷ്യ​ന്‍ സം​വി​ധാ​യ​ക​ന്‍ അ​ല​ക്​​സാ​ണ്ട​ര്‍ സൊ​ക്കു​റോ​വ് പറയുന്നു. ഭ​ര​ണ​കൂ​ട സെ​ന്‍​സ​ര്‍​ഷി​പ്​ ഏ​ത്​ രാ​ജ്യ​ത്താ​യാ​ലും എ​ന്നും എ​തി​ര്‍​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. റ​ഷ്യ​യി​ലും അ​തു​ണ്ട്. ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ ഇ​ന്നും റ​ഷ്യ​യി​ല്‍ പ്ര​ചാ​ര​ത്തി​ലാ​യി​ട്ടി​ല്ലെ​ന്ന്​ സൊ​ക്കു​റോ​വ്​ പ​റ​ഞ്ഞു.
Samayam Malayalam russian filmmaker alexander sokurov interview
ഇടമേ നഷ്​ടമായുള്ളൂ, സ്വത്വം അടിയറവുവെച്ചിട്ടില്ല: സൊകുറൊവ്


എെഎഫ്എഫ് കെയിൽ ലൈ​ഫ്​​ടൈം അ​ച്ചീ​വ്​​മെൻ്റ് പുരസ്കാരം സൊ​ക്കു​റോ​വിനായിരുന്നു. സിനിമ തന്റെ തൊഴില്‍ മാത്രമാണ്, അതിനെ താന്‍ ആരാധിക്കുന്നില്ല. സിനിമ എന്നത് പൂര്‍ണ വളര്‍ച്ചയെത്താത്ത കലാരൂപമാണ്. പ്രേക്ഷകനെ കേവലം നിഷ്ക്രിയ ഉപഭോക്താവാക്കുന്ന കലാരൂപമാണത്. സിനിമ കാണുന്ന ലാഘവത്തില്‍ പുസ്തകം വായിക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ കലാസൃഷ്ടി മാനവികതയെ കുറിച്ചുള്ള അന്വേഷണമാണ്. നൂതന സാങ്കേതിക വിദ്യ സംവിധായകന്റെ ജോലി കൂടുതല്‍ സുഗമമാക്കി. ഇന്ത്യയെ പോലെ റഷ്യയില്‍ സിനിമയെ വിനോദത്തിനായിട്ടുള്ള ഉപാധിയായിട്ടല്ല കാണുന്നത്. കലാരൂപമെന്ന നിലയില്‍ വളരെ ആഴത്തിലുള്ള സമീപനമാണ് ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും റഷ്യയില്‍ സിനിമയ്ക്ക് നല്‍കുന്നത്. മനുഷ്യരക്തത്തില്‍ എഴുതപ്പെട്ട ആശയമാണ് സോഷ്യലിസം. അതിനെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്