ആപ്പ്ജില്ല

അയ്യപ്പന്‍ നായരായി സച്ചി മനസില്‍ കണ്ടത് മോഹന്‍ലാലിനെ; ബിജു മേനോനിലേക്ക് എത്തിയത് ഇതുകൊണ്ട്

മോഹന്‍ലാലിനായി സച്ചിയുടെ മനസിലൊരു കഥയുണ്ടായിരുന്നു. മോഹന്‍ലാല്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമായിരുന്നു അത്

Samayam Malayalam 20 Jun 2020, 12:41 pm
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വേര്‍പാട് മലയാള സിനിമയക്ക് വലിയ വേദനയാണ് പകരുന്നത്. അപ്രതീക്ഷിതമായി സച്ചി യാത്രയായപ്പോള്‍ അദ്ദേഹം പറയാനിരുന്ന ഒരുപാട് കഥകളാണ് അനാഥമായി പോയത്. സച്ചിയുടെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു അയ്യപ്പനും കോശിയും. ബിജു മേനോനും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. മലയാളത്തിലെ വിജയത്തിന് പിന്നാലെ അയ്യപ്പനും കോശിയും മറ്റ് ഭാഷകളിലേക്കും റീമേക്കിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് സച്ചി വിട പറയുന്നത്.അയ്യപ്പനും കോശിയും ഹിന്ദിയും തമിഴുമൊന്നും പറയുമ്പോള്‍ ഇനി അത് കാണാന്‍ സച്ചിയുണ്ടാകില്ല.
Samayam Malayalam sachy wanted to cast mohanlal as ayyappan in ayyappanum koshiyum
അയ്യപ്പന്‍ നായരായി സച്ചി മനസില്‍ കണ്ടത് മോഹന്‍ലാലിനെ; ബിജു മേനോനിലേക്ക് എത്തിയത് ഇതുകൊണ്ട്


ഹിറ്റ് ചേരുവകളുമായി അയ്യപ്പനും കോശിയും

ബിജു മേനോനും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. രണ്ടു പേരുടേയും വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു ചിത്രത്തിന്റെ സവിശേഷത. കലാമൂല്യവും വാണിജ്യ ചിത്രത്തിന്റെ ചേരുവകളും കൃത്യമായി ചേര്‍ന്ന സിനിമ. ചിത്രമായി ബന്ധപ്പെട്ടൊരു പിന്നാമ്പുറ കഥയും സച്ചി നേരത്തെ പങ്കുവച്ചിരുന്നു.

Also Read: 'എല്ലാവരുടേയും അനുഗ്രഹണം ഉണ്ടാകണം'; മകളുടെ ചോറൂണിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ദിവ്യ ഉണ്ണി

അയ്യപ്പന്‍ നായരായി കണ്ടത് മോഹന്‍ലാലിനെ

ചിത്രത്തില്‍ ബിജു മേനോന്‍ ചെയ്ത അയ്യപ്പന്‍ നായരുടെ വേഷം ചെയ്യാന്‍ സച്ചി ആദ്യം മനസില്‍ കണ്ടിരുന്നത് മോഹന്‍ലാലിനെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ താരമൂല്യം ആ കഥാപാത്രത്തിന് തടസ്സമാകുമെന്നത് കൊണ്ട് തീരുമാനം മാറ്റുകയായിരുന്നു. ബിജുമേനോന് ആ കഥാപാത്രം ചെയ്യാനാകുമെന്ന് വിശ്വസിച്ചു. അത് സത്യമാണെന്ന് ബോധ്യപ്പെട്ടെന്നും സച്ചി പറഞ്ഞിരുന്നു.

മോഹന്‍ലാലിനായും കഥ

അതേസമയം, മോഹന്‍ലാലിനായി സച്ചിയുടെ മനസിലൊരു കഥയുണ്ടായിരുന്നു. ഒരു സാധാരണ പ്രോജക്ടുമായി അദ്ദേഹത്തെ സമീപിക്കാനാകില്ലായിരുന്നുവെന്നും സച്ചി പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമായിരുന്നു അത്.

Also Read: 23 വർഷങ്ങൾക്ക് മുമ്പാണ് ഇത്രയും ആഴമായ ദു:ഖം അനുഭവിച്ചത്; ഹൃദയം നുറുങ്ങി പൃഥ്വിയുടെ കുറിപ്പ്

അതിർത്തി കടന്ന് അയ്യപ്പനും കോശിയും

അതേസമയം അയ്യപ്പനും കോശിയും ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ്. ഹിന്ദിയില്‍ ജോണ് എബ്രഹാമാണ് ചിത്രത്തിന്റെ പകര്‍പ്പ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആരായിരിക്കും പ്രധാന വേഷങ്ങളിലെത്തുക എന്ന് തീരുമാനിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്