ആപ്പ്ജില്ല

സായി പല്ലവി നായികയാകുന്ന തമിഴ് ചിത്രം ‘കരു’; ട്രെയിലർ എത്തി

നാഗ ശൗര്യയാണ് ചിത്രത്തിലെ നായകന്‍.

TNN 18 Nov 2017, 7:04 pm
സായി പല്ലവി ആദ്യമായി തമിഴിൽ നായികയാകുന്ന ‘കരു’വിന്‍റെ ട്രെയിലർ പുറത്തിറങ്ങി. എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന ‘കരു’ ഒരു ഹൊറർ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം തമിഴിനു പുറമേ തെലുങ്കിലും എത്തുന്നുണ്ട്. നാഗ ശൗര്യയാണ് ചിത്രത്തിലെ നായകന്‍.
Samayam Malayalam sai pallavis tamil movie karu trailer is out
സായി പല്ലവി നായികയാകുന്ന തമിഴ് ചിത്രം ‘കരു’; ട്രെയിലർ എത്തി





ചാര്‍ലിയുടെ തമിഴ് റീമേക്കാണ് സായ് പല്ലവി നായികയാകുന്ന അടുത്ത ചിത്രം. ദുൽക്കറിന്‍റെ വേഷം അവതരിപ്പിക്കുന്നത് മാധവനാണ്. 2015ൽ പുറത്തിറങ്ങിയ മലയാള ചിത്രം പ്രേമം തമിഴകത്തും ഓളങ്ങൾ സൃഷ്ടിച്ചിരുന്നു. ചിത്രത്തിൽ സായി പല്ല വി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയും താരത്തിന് ഏറെ ആരാധകരെ നേടി നൽകുകയും ചെയ്തിരുന്നു. അതിന് ശേഷം തമിഴിൽ സായി പല്ലവി നായികയായെത്തുന്ന ചിത്രവും നടിയുടെ തമിഴ് അരങ്ങേറ്റ ചിത്രവുമാണ് കരു. അതിനാൽ തന്നെ പ്രേക്ഷകരെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്