ആപ്പ്ജില്ല

നിവിന്‍പോളിയുടെ 'സഖാവി'ന്‍റെ ട്രെയിലര്‍ എത്തി

'പ്രേമം' ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന വന്ന അല്‍ത്താഫ് സലീം ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

TNN 1 Apr 2017, 10:52 am
നിവിന്‍ പോളിയുടെ പുതിയ സിനിമ ‘സഖാവി'ന്‍റെ ട്രെയിലര്‍ എത്തി. താരം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. സഖാവ് കൃഷ്ണകുമാർ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ നിവിൻ പോളി അവതരിപ്പിക്കുന്നു. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണയും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ജെഎൻയുവിൽ നിന്നും പഠിച്ചിറങ്ങിയ നീതി എന്ന ആക്ടിവിസ്റ്റ് ആയ കഥാപാത്രത്തെ ആണ് അപർണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാക്കമുട്ടൈ എന്ന തമിഴ്‍‍ചിത്രത്തിലെ നായിക ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിൽ നിവിന്‍റെ ചിത്രത്തിലെ ജോഡി. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Samayam Malayalam sakhavu movie official trailer is out
നിവിന്‍പോളിയുടെ 'സഖാവി'ന്‍റെ ട്രെയിലര്‍ എത്തി


കുതിരവട്ടം പപ്പുവിന്‍റെ മകൻ ബിനു പപ്പുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജോ, ഗായത്രി, സുധീഷ് എന്നിവരും ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രേമം ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന വന്ന അല്‍ത്താഫ് സലീം ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായഗ്രഹണം ജോർജ് വില്യംസ്, സംഗീതം പ്രശാന്ത് പിള്ള. നിവിന്‍റെ അടുത്ത ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സംവിധാനം ചെയ്യുന്നത് അല്‍ത്താഫാണ്.




Sakhavu Movie Official Trailer is Out

Nivin Pauly's new Movie Sakhavu's New Official Trailer is Out

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്