ആപ്പ്ജില്ല

മരുമകളുടെ നായകനായി നാഗാര്‍ജുന; എങ്ങും എതിര്‍പ്പുകള്‍

മരുമകള്‍ക്കൊപ്പം നായകനായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നാഗാര്‍ജുന

TNN 18 Feb 2017, 8:59 pm
മരുമകള്‍ക്കൊപ്പം നായകനായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നാഗാര്‍ജുന. മകന്‍ നാഗചൈതന്യയുടെ ഭാവിവധുവും നടിയുമായ സാമന്തയാണ് നാഗാര്‍ജുനയുടെ പുതിയ ചിത്രത്തില്‍ നായികയെന്നാണ് ടോളിവുഡില്‍ നിന്നുള്ള വാ‍ര്‍ത്തകള്‍. രാജൂ ഹാരി ഹാതി എന്ന ഹൊറര്‍ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ജോഡികളാകുന്നത്. എന്തായാലും നാഗും മരുമകളും ഒരുമിക്കുന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, അഭിനയത്തെ തൊഴിലായി മാത്രം കണ്ടാല്‍ മതിയെന്നും അതിനപ്പുറമുള്ള വ്യാഖ്യാനങ്ങളില്‍ കഴമ്പില്ലെന്നുമാണ് നാഗിന്റെ കുടുംബം പറയുന്നത്. എന്തായാലും ബാക്കി കാത്തിരുന്നു കാണണം.
Samayam Malayalam samantha in nagarjunas next horror flick
മരുമകളുടെ നായകനായി നാഗാര്‍ജുന; എങ്ങും എതിര്‍പ്പുകള്‍


വിവാഹശേഷമാകും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. മുന്‍പ് മനം എന്ന ചിത്രത്തില്‍ നാഗാര്‍ജുനയുടെ നായികയായി സാമന്ത അഭിനയിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളുടെ നായികയാകണ്ട എന്ന സാമന്തയുടെ തീരുമാനം നാഗാര്‍ജുന ഇടപെട്ട് മാറ്റുകയായിരുന്നുവെന്നും കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

samantha in nagarjuna's next horror flick.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്